വ്യവസായ രംഗത്ത് പുതിയ കുതിപ്പ്... വെല്‍ഡിങ് രംഗവും റോബോട്ടുകള്‍ കൈയടക്കുന്നു
വ്യവസായരംഗത്ത് പുതിയ കുതിപ്പില്‍ നിര്‍ണായക സ്ഥാനം വഹിക്കാന്‍ റോബോട്ടുകള്‍ തുടങ്ങിയിരിക്കുകയാണ് . ഇപ്പോഴിതാ വെല്‍ഡിങ് രംഗം പോലും റോബോട്ടുകള്‍ കൈയടക്കാന്‍ തുടങ്ങിയിരിക്കുന്നു. ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന നാഷണല്‍ വെല്‍ഡിങ് സെമിനാറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന റോബോട്ടിക് വെല്‍ഡിങ് മെഷീന്.
മനുഷ്യരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന തൊഴില്‍ മേഖലയില്‍ യന്ത്രവത്കരണം നടത്തുന്ന രീതി പണ്ടുമുതല്ക്കെയുണ്ട്. അത്തരത്തിലൊരു മുന്നേറ്റമാകും റോബോട്ടിക് വെല്‍ഡിങ് മെഷീന്. വെല്‍ഡിങ് ചെയ്യുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ മനുഷ്യശരീരത്തിന് ഹാനികരമാണെന്നിരിക്കെ ഇത്തരം ജോലികള്‍ റോബോട്ടുകളെ ഉപയോഗിച്ച് കൃത്യതയോടെയും വേഗത്തിലും ചെയ്യാന്‍ സാധിക്കും. സെക്കന്‍ഡില്‍ 1,300 മില്ലിമീറ്റര്‍ വേഗത്തില്‍ 360 ഡിഗ്രി റേഡിയസില്‍ വെല്‍ഡിങ് ജോലികള്‍ ചെയ്യാന്‍ ഈ മിടുക്കന് റോബോട്ടിന് കഴിയും.
"
https://www.facebook.com/Malayalivartha