ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിന് 20 പൈസയും ഡീസലിന് ഒന്‍പതു പൈസയും വര്‍ദ്ധിച്ചു
സാധാരണക്കാര്‍ക്ക് വീണ്ടും തിരിച്ചടിയാകുന്നു. രാജ്യത്തെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 20 പൈസയും ഡീസലിന് ഒന്‍പതു പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് 73 രൂപ 75 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 69 രൂപ 31 പൈസയുമായി. അടിയ്ക്കടിയുണ്ടാകുന്ന ഈ വിലവര്‍ദ്ധനവ് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതാണ് ഇന്ത്യയിലും വില ഉയരാന്‍ കാരണമാകുന്നത്.
https://www.facebook.com/Malayalivartha