Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്...


പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.. ഊഷ്മളമായി സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ..


വി.എസ്.എസ്.സിയിൽ അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതന്‍ ഡ്രോണ്‍..തുമ്പ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു..കൂട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ..


സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി അവസാനിക്കുന്നതോടെ ഒരു വലിയ വിഭാഗം, സി പി എം പ്രവർത്തകർ നിശബ്ദരാവുകയോ പാർട്ടി വിടുകയും ചെയ്യും... പാർട്ടി ഇതോടെ മാറും എന്ന് കരുതിയവർക്കും തെറ്റി..

പ്രോവിഡന്റ് ഫണ്ട് പദ്ധതിപ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക ഇരട്ടിപ്പിച്ച് 2000 രൂപയാക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയില്‍

21 DECEMBER 2018 10:50 AM IST
മലയാളി വാര്‍ത്ത

പ്രോവിഡന്റ് ഫണ്ട് പദ്ധതിപ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക ഇരട്ടിപ്പിച്ച് 2000 രൂപയാക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയില്‍. പദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തൊഴില്‍ മന്ത്രാലയം രൂപവത്കരിച്ച ഉന്നതാധികാര സമിതി അംഗങ്ങള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ അറിയിച്ചതാണിത്. സര്‍വിസില്‍നിന്ന് പിരിയുമ്പോള്‍ കമ്യൂട്ട്‌ചെയ്ത തുക, പ്രതിമാസ പെന്‍ഷനില്‍നിന്ന് തിരിച്ചുപിടിച്ച് കഴിയുമ്പോള്‍ പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്ന കാര്യവും സമിതിയുടെ പരിഗണനയിലുണ്ട്.
യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാനുള്ള നിര്‍ദേശം ധനപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് നടപ്പാക്കാന്‍ പ്രയാസമുണ്ട്. എംപ്ലോയിസ് പെന്‍ഷന്‍ സ്‌കീമിലെ അംഗങ്ങള്‍ക്കെല്ലാം ഇ.എസ്.ഐ മെഡിക്കല്‍ ആനുകൂല്യം നല്‍കുന്ന പദ്ധതി അന്തിമ ഘട്ടത്തിലാണെന്ന് സമിതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സമിതിയുടെ റിപ്പോര്‍ട്ട് അടുത്തദിവസംതന്നെ സര്‍ക്കാറിന് സമര്‍പ്പിക്കും. പെന്‍ഷന്‍ സ്‌കീം പരിഷ്‌കരിക്കണമെന്ന പ്രേമചന്ദ്രന്റെ സ്വകാര്യ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ് സമിതി രൂപവത്കരിക്കാന്‍ തീരുമാനമായത്. സമിതി ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു മുമ്പ്, നിരീക്ഷണങ്ങള്‍ എം.പിയുമായി ചര്‍ച്ച ചെയ്യണമെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ തൊഴില്‍മന്ത്രാലയ ആസ്ഥാനത്തു നടന്ന ചര്‍ച്ചയിലാണ് പെന്‍ഷന്‍ തുക ഉയര്‍ത്താനുള്ള നിര്‍ദേശം സമിതി മുന്നോട്ടുവെച്ചത്. മിനിമം പെന്‍ഷന്‍ ലഭിക്കാനുള്ള യോഗ്യത കാലയളവ് പുനഃപരിശോധിക്കുക, കമ്യൂട്ടേഷന്‍ ആനുകൂല്യം, മരണാനന്തര സഹായം ലഭിക്കുന്ന പദ്ധതി എന്നിവ പുനഃസ്ഥാപിക്കുക, ക്ഷാമബത്തയുമായി ബന്ധപ്പെടുത്തി പെന്‍ഷന്‍ പുനര്‍ നിര്‍ണയിക്കുക, കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഇറക്കി വിധി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ പ്രേമചന്ദ്രന്‍ ഉന്നയിച്ചു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലായ വിവാദ എഐ ഡാൻസ് വീഡിയോ  (3 minutes ago)

കുടയെടുത്തോളൂ, മഴ കനക്കും  (8 minutes ago)

NSS എന്‍.എസ്.എസ് ആസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി  (11 minutes ago)

VSSC യ്ക്ക് മുകളിൽ ഡ്രോൺ  (19 minutes ago)

CPIM ബേബിക്ക് ശക്തമായ നിലപാട് എടുക്കാൻ കഴിയില്ല..  (24 minutes ago)

USൽ ഇന്ത്യക്കാരിയെ കൊന്നു..  (39 minutes ago)

വി ഡി യുടെ കണക്കുകൾ..  (49 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (1 hour ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (3 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (3 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (4 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

Malayali Vartha Recommends