ഓണ്‍ലൈന്‍ വ്യാപാരം ഇനി നിയന്ത്രണങ്ങള്‍ക്ക് വിധേയം
അവിശ്വസനീയമായ ഇളവുകള്‍ പ്രഖ്യാപിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരകമ്പനികളായ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഓണ്‍ലൈന്‍ വ്യാപാരം എന്ന ബിസിനസ് രീതി സ്വീകരിച്ചിട്ടുള്ള ഈ കമ്പനികള്‍ ഓഹരിപങ്കാളിത്തമുള്ള മറ്റു കമ്പനികളുടെ ഉത്പന്നങ്ങള്‍ ഇതിലൂടെ വില്ക്കാന് സാധിക്കില്ല. തങ്ങള്‍വഴി മാത്രമേ വില്പന ആകാവൂ എന്നു വ്യവസ്ഥ വച്ച് കരാര്‍ ഉണ്ടാക്കാനും പാടില്ല. ഉപയോക്താക്കള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് വിവേചനമില്ലാതെയാകണം.
പുതിയ വ്യവസ്ഥകള്‍ ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. രാജ്യത്തെ വ്യാപാരസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ കര്‍ക്കശ നിബന്ധനകള്‍.
https://www.facebook.com/Malayalivartha