ഇന്ത്യയിലെ ഏറ്റവും മോശം വിമാനകമ്പനികളുടെ പട്ടികയില്‍ ഇന്‍ഡിഗോ ഒന്നാമത്
ഇന്ത്യയിലെ ഏറ്റവും മോശം വിമാന കമ്പനിയെന്ന ദുഷ്പ്പേര് സ്വകാര്യ വിമാനകമ്പനിയായ ഇന്‍ഡിഗോയ്ക്ക്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ ഒ.ബ്രിയന്‍ ചെയര്‍മാനായ പാര്‍ലമന്റെറി സമിതിയുടേതാണ് ഈ കണ്ടെത്തല്‍. ഗേജ് പോളിസിയില്‍ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുവെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ചില വിമാന കമ്പനികള്‍ അധിക തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പാര്‍ലമന്റെറി സമിതി വ്യക്തമാക്കുന്നു.
ടൂറിസം, സാംസ്കാരികം, റോഡ്, ഷിപ്പിങ് ആന്‍ഡ് എവിയേഷന്‍ തുടങ്ങിയ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ചാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ പരാതികളോട് ഇന്‍ഡിഗോ കൃത്യമായി പ്രതികരിക്കുന്നില്ലെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. സമിതിയിലെ 30 അംഗങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഏകഅഭിപ്രായമാണ് ഉള്ളത്.
https://www.facebook.com/Malayalivartha