കൊപ്രയുടെ താങ്ങുവില വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
നാളീകേര കര്‍ഷകര്‍ക്ക് ആശ്വാസ മേകി കേന്ദ്ര സര്‍ക്കാര്‍ കൊപ്രയുടെ താങ്ങുവില 2019 തോടെ ക്വിന്റലിന് രണ്ടായിരം രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. അടുത്ത സീസണില്‍ മില്‍ കൊപ്രയുടെ താങ്ങുവില 7511 രൂപയില്‍ നിന്നും 9521 രൂപയായി ഉയരും. 7750 രൂപയുണ്ടായിരുന്ന ഉണ്ടക്കൊപ്ര 9920 രൂപയുമാകും. ഇതുവഴി നാളികേര കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ കൊപ്രവില 10,000 രൂപയ്ക്കു മുകളിലാണ്.
നാളികേര കര്‍ഷകര്‍ക്ക് ഇതുവഴി പ്രയോജനം ലഭിക്കുമെന്നാണു പ്രതീക്ഷ. താങ്ങുവില വര്‍ധിപ്പിക്കുന്നതിനു കമ്മീഷന് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് (സിഎസിപി) ശിപാര്‍ശ ചെയ്തിരുന്നു. നാഫെഡ്, നാഷണല്‍ കോഓപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന് ഓഫ് ഇന്ത്യ എന്നിവ കൊപ്ര സംഭരണത്തിന് കേന്ദ്ര നോഡല്‍ ഏജന്‍സികളായി തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha