ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതോടെ ഇന്ത്യയില്‍ പെട്രോള്‍ വില കുത്തനെ താഴ്ന്നു
ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതോടെ ഇന്ത്യയില്‍ പെട്രോള്‍ വില ഇന്നലെ 2018ലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ന്യൂഡല്‍ഹിയില്‍ ഒരു ലിറ്ററിന് 29 പൈസ കുറഞ്ഞ് 69.26 രൂപയായിരുന്നു ഇന്നലത്തെ വില.
ക്രൂഡോയില്‍ വില ബാരലിന് 86 ഡോളര്‍ വരെ ഉയര്‍ന്ന ഒക്ടോബറില്‍ പെട്രോള്‍ വില ന്യൂഡല്‍ഹിയില്‍ 84 രൂപവരെയെത്തിയിരുന്നു. ലിറ്ററിന് 63.32 രൂപയാണ് ഡീസലിന് ഡല്‍ഹിയില്‍ ഇന്നലെ വില. ഒക്ടോബറില്‍ 91 രൂപവരെ പെട്രോളിന് രേഖപ്പെടുത്തിയ മുംബയില്‍ ഇന്നലെ വില 74.89 രൂപ. 66.25 രൂപയാണ് ഡീസലിന് വില.
കേരളത്തില്‍ ഇന്നലെ പെട്രോളിന് 29 പൈസ കുറഞ്ഞ് വില 72.44 രൂപയായി (തിരുവനന്തപുരം). ലിറ്രറിന് 32 പൈസ കുറഞ്ഞ് 68.10 രൂപയിലായിരുന്നു
ഡീസല്‍ വ്യാപാരം. ഒക്ടോബറില്‍ പെട്രോളിന് 87.12 രൂപയിലേക്കും ഡീസലിന് 80.36 രൂപയിലേക്കും കേരളത്തില്‍ വില ഉയര്‍ന്നിരുന്നു. യു.എസ് ക്രൂഡ് വില ബാരലിന് 44.91 ഡോളറിലേക്കും ബ്രെന്റ് ക്രൂഡ് വില 52.20 ഡോളറിലേക്കും കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില താഴുന്നത്.
https://www.facebook.com/Malayalivartha