പുതുവര്‍ഷത്തിലും ഇന്ധന വിലയില്‍ കുറവ്, പെട്രോള്‍ ലിറ്ററിന് ഇന്ന് 19 പൈസയും, ഡീസല്‍ ലിറ്ററിന് 21 പൈസയും കുറഞ്ഞു
പുതുവര്‍ഷത്തിലും ഇന്ധന വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് ഇന്ന് 19 പൈസയും, ഡീസല്‍ ലിറ്ററിന് 21 പൈസയുമാണ് കുറഞ്ഞത്. ഇന്ധന വില ഇന്നലെ 2018 ലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ക്ലോസ് ചെയ്തത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 70 രൂപ 57 പൈസയാണ്. ഡിസല്‍ വില 66 രൂപ 13 പൈസയും.
തിരുവനന്തപുരത്ത് പെട്രോളിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 70രൂപ 88 പൈസ, 66 രൂപ 44 പൈസ എന്നിങ്ങനെയാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില താഴ്ന്നതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. എന്നാല്‍ രാജ്യന്തര വിപണിയിലെ വിലയിടിവിന് ആനുപാതികമായി ഇന്ത്യയില്‍ ഇന്ധന വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറാകുന്നില്ല. കഴിഞ്ഞ ഒ ക്ടോബര് 18 മുതലാണ് രാജ്യത്ത് ഇന്ധന വില കുറഞ്ഞു തുടങ്ങിയത്.
അന്ന് ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന് വീപ്പയ്ക്ക് 86.56 ഡോളറായിരുന്നു വില. ഇ തിപ്പോള്‍ 53.43 ഡോളറായി. 2017 ജൂലൈയ്ക്ക് ശേഷം വില ഇത്രയും താഴുന്നത് ആദ്യമായാണ്. എന്നാല്‍ ഇന്ധനവിലയില്‍ 20 ശതമാനം മാത്രമാണ് ഇന്ത്യയില്‍ കുറവുണ്ടായിരിക്കുന്നത്. എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തെ വില 38 ശതമാനം വരെ കുറയ്ക്കാ മെന്നിരിക്കെയാണ് വെറും ഇരുപത് ശതാമാനം മാത്രം വില കുറച്ച് ഇന്ധന വില്‍പ്പന നടത്തുന്നത്.
"
https://www.facebook.com/Malayalivartha