ബോഗികളിലെ പരസ്യം; പണത്തിന് പകരം സാധനങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ
നോട്ട് നിലവില്‍ വരുന്നതിന് മുന്‍പ് വസ്തുക്കള്‍ക്ക് പകരം വസ്തുക്കള്‍ തന്നെ കൈമാറുന്ന ബാര്‍ട്ടര്‍ രീതി ഇനി മുതല്‍ ട്രെയിനുകളില്‍ പരസ്യം അനുവദിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്നു.
ട്രെയിനിന്റെ ബോഗികളില്‍ പരസ്യങ്ങള്‍ അനുവദിക്കുകയും പകരം പണം ഈടാക്കാതെ യാത്രക്കാര്‍ക്കുളള സാധനങ്ങളായും സേവനങ്ങളായും പ്രതിഫലം ഈടാക്കുകയും ചെയ്യുന്നതാണ് പുതിയ രീതി. യാത്രക്കാരെയും പരസ്യ ദാതാവിനെയും ഒരേ സമയം സന്തുഷ്ടരാക്കാനും ചെലവ് കുറയ്ക്കാനുമാണ് റെയില്‍വേയുടെ ശ്രമം. റെയില്‍വേ ബോര്‍ഡിന് കീഴിലുളള ട്രാന്സ്ഫര്മേഷന് സെന്‍ തയ്യാറാക്കിയ കരട് നയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha