പച്ചക്കറി വില കുതിക്കുന്നു, തക്കാളിക്ക് കൂടിയത് മൂന്നിരട്ടി
ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറിക്ക് വന്‍വിലക്കയറ്റം. ഏറ്റവും കൂടിയത് തക്കാളിക്ക്. ചില്ലറവിപണി വില കിലോഗ്രാമിനു 15 രൂപയില്‍ നിന്ന് 45 - 50 രൂപയായാണ് ഉയര്‍ന്നത്. മൊത്തവില കിലോഗ്രാമിന്10 രൂപയില്‍നിന്ന് 40 വരെയെത്തി. കര്‍ണാടകയിലും തമിഴ്നാട്ടിലും ഉല്പാദനം കുറഞ്ഞതാണ് വിലകൂടാന്‍ കാരണമായി പറയുന്നത്.
ശബരിമല സീസണില്‍ വിലയക്കയറ്റം ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും ഇത്രയും വ്യത്യാസം വരുന്നത് അപ്രതീക്ഷിതമാണ്. തക്കാളി ഉല്പാദനത്തില് ഇടിവുണ്ടായതും ഒരുകാരണമാണ്. തണുപ്പുകൂടിയതാകാം ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എത്തുന്ന ലോഡില്‍ അധികവും പച്ചത്തക്കാളിയാണെന്നും പറയുന്നു. വെണ്ടയ്ക്ക, പച്ചമുളക് എന്നിവയുടെ വിലയും കിലോഗ്രാമിന് 20 രൂപയില്‍ നിന്ന് 50 രൂപയിലെത്തി. ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയൊഴികെ മറ്റുപച്ചക്കറികള്‍ക്കും വിലകൂടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha