ആദായ നികുതി പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തിയേക്കും
ആദായ നികുതി പരിധി അഞ്ചുലക്ഷം രൂപയാക്കി ഉയര്‍ത്തിയേക്കുമെന്ന് സൂചന. നിലവില്‍ രണ്ടര ലക്ഷം രൂപയാണ് ആദായനികുതി പരിധി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടത്തരക്കാരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. നിലവില്‍ 2.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി അടക്കേണ്ടതില്ല.
രണ്ടര മുതല്‍ അഞ്ചുലക്ഷം വരെയുള്ളവര്‍ക്ക് അഞ്ചു ശതമാനവും അഞ്ചുലക്ഷം മുതല്‍ പത്തുലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവുമാണ് നികുതി. പത്ത് ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതിയുമാണ് അടക്കേണ്ടത്.
അഞ്ചുലക്ഷത്തിന് മുകളില്‍ വരുമാനുള്ളവര്‍ക്ക് 15,000 രൂപയുടെ ചികിത്സാ ചെലവുകള്‍ക്കും 19,200 രൂപയുടെ യാത്രാ ബത്തകള്‍ക്കും നല്‍കിയിരുന്ന നികുതി കിഴിവ് 20,000 രൂപ വരെയാക്കാനും തീരുമാനമുണ്ട്.
"
https://www.facebook.com/Malayalivartha