Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

200 കോടി ക്ലബില്‍ ഇടം പിടിച്ച 'വിശ്വാസം' ഇനി കന്നഡയിലേക്ക്

07 MAY 2019 03:22 PM IST
മലയാളി വാര്‍ത്ത

വിശ്വാസം കന്നഡയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ശിവ രാജ്കുമാര്‍. അജിത്തിന്റെ വേഷത്തില്‍ ശിവ രാജ്കുമാര്‍ എത്തുമ്പോള്‍ അത് ആരാധകര്‍ക്ക് വലിയ ആവേശവുമായിരിക്കും. അജിത്തിന്റെ കരിയറിലെ തന്നെ വന്‍ ഹിറ്റായ ചിത്രം മാറിയിരുന്നു ഇത്. ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്!ത് എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണ്. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യപനമുണ്ടാകും. ലോകമെമ്പാടുമായി വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. കുടുംബ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രം ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍ കൂടിയാണ്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ഏറ്റെടുത്ത ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. 

വൈകാരിക രംഗങ്ങളുള്ള ഒരു കുടുംബകഥയാണ് ചിത്രം പറയുന്നത്. കന്നഡ പ്രേക്ഷകരും ചിത്രം തീര്‍ച്ചയായും ആസ്വദിക്കും. തല അജിത്തിന്റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രമായിരുന്നു വിശ്വാസം. അജിത്തിന്റെ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു വിശ്വാസം. കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിരുന്നു.



ജനുവരി 10ന് രജനീകാന്ത് ചിത്രം പേട്ടയ്‌ക്കൊപ്പമായിരുന്നു വിശ്വാസവും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട തിയ്യേറ്ററുകളില്‍ വന്‍ വിജയമായി മാറിയിരുന്നു. തലൈവര്‍ക്കുമുന്നില്‍ ചിത്രം വീഴുമെന്ന് എല്ലാവരും കരുതിയെങ്കിലും പേട്ടയ്‌ക്കൊപ്പം ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കാന്‍ വിശ്വാസത്തിനും സാധിച്ചിരുന്നു. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരുടെ പിന്തുണയും വിശ്വാസത്തിന് ലഭിച്ചു.

പൊങ്കല്‍ സമയത്ത് എത്തിയ വിശ്വാസത്തിന് തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയിലധികം കളക്ഷന്‍ ലഭിച്ചിരുന്നു ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ 200 കോടി ക്ലബില്‍ ഇടംപിടിക്കാനും വിശ്വാസത്തിന് കഴിഞ്ഞു. കിടിലന്‍ ഡാന്‍സും പഞ്ച് ഡയലോഗുകളും ആക്ഷന്‍ സീക്വന്‍സുകളുമെല്ലാമുള്ള എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു വിശ്വാസം. പുലിമുരുകന്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമായിരുന്നു വിശ്വാസം കേരളത്തിലെ തിയ്യേറ്ററുകളില്‍ എത്തിച്ചിരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (15 minutes ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (30 minutes ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (43 minutes ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (53 minutes ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (56 minutes ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (1 hour ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (1 hour ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (1 hour ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (1 hour ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (2 hours ago)

മുംബൈയില്‍ ചാവേറാക്രമണ ഭീഷണി  (9 hours ago)

43കാരിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് 37കാരനായ യുവാവ്  (10 hours ago)

കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍  (10 hours ago)

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും  (12 hours ago)

കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends