Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓറിയോ ബിസ്‌ക്കറ്റിനെതിരെയുള്ള പ്രചരണം വ്യാജമെന്ന് ദുബായി മുനിസിപ്പാലിറ്റി

18 MAY 2019 04:04 PM IST
മലയാളി വാര്‍ത്ത

ഓറിയോ ബിസ്‌ക്കറ്റില്‍ മദ്യത്തിന്റെ അംശം ഉണ്ടെന്ന് യു എ ഇ സോഷ്യല്‍ മീഡിയകളില്‍ പ്രചരണം വ്യാപകമായിരിക്കുന്നതിന്റെ പശ്ചാതലത്തില്‍ അബുദാബി മുനിസിപ്പാലിറ്റി രംഗത്ത്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി പ്രചരണം വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഓറിയോ ബിസ്‌ക്കറ്റിന് എതിരെ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അബുദാബി മുന്‍സിപ്പാലിറ്റി വിശദീകരണം നല്‍കിയത്. ഓറിയോ ബിസ്‌കറ്റില്‍ മദ്യം ചേര്‍ത്തിട്ടില്ലെന്നും അവ ഹലാല്‍ ആണെന്നുമാണ് മുനിസിപ്പാലിറ്റി നല്‍കിയ വിശദീകരണം 

ബിസ്‌കറ്റില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ പട്ടിക അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴുണ്ടായ പിഴവാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. ബിസ്‌ക്കറ്റിന്റെ ചേരുവയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചോക്കലേറ്റ് ലിക്വര്‍ എന്ന വസ്തുവിന്റെ പേരാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ഈ വാക്ക് അറബിയിലേക്ക് മാറ്റിയപ്പോഴാണ് 'മദ്യമായി' മാറിയത്. ഇതിന് പകരം മറ്റൊരു വാക്കാണ് ഉപയോഗിക്കേണ്ടിയിരുന്നതെന്നത്. 

ഓറിയോ ബിസ്‌ക്കറ്റുമായി ബന്ധപ്പെട്ട് മുമ്പും പല വിവാദ പ്രചരണങ്ങളുമുണ്ടായിട്ടുണ്ട്. ഓറിയോ' ബിസ്‌ക്കറ്റുകലില്‍ മയക്കു മരുന്നായ കൊക്കെയ്ന്‍ പോലെ അപകടകാരിയും തലച്ചോറിനെ ബാധിക്കുന്നതുമായ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ്് ഒരു പഠനത്തില്‍ കണ്ടെത്തിയത്. ഈ വാര്‍ത്തയും അക്കാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ചോക്ലേറ്റ് കുക്കിയായ ഓറിയോ കഴിക്കുമ്പോള്‍ എലികളുടെ തലച്ചോറിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന അതേ അനുഭവം ലഭിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാല്‍ അമിത അളവിലുള്ള പഞ്ചസാരയും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും ഇതേ അവസ്ഥ ഉണ്ടാകുന്നുമെന്നും പിന്നീട് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും ഓറിയോ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. യു എ ഇയില്‍ വിതരണം ചെയ്യുന്ന ഓറിയോ ബിസ്‌കറ്റുകള്‍ ബഹ്‌റൈനിലാണ് നിര്‍മ്മിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (13 minutes ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (28 minutes ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (41 minutes ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (51 minutes ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (54 minutes ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (1 hour ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (1 hour ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (1 hour ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (1 hour ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (2 hours ago)

മുംബൈയില്‍ ചാവേറാക്രമണ ഭീഷണി  (9 hours ago)

43കാരിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് 37കാരനായ യുവാവ്  (10 hours ago)

കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍  (10 hours ago)

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും  (12 hours ago)

കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends