Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സര്‍വ്വീസ് രംഗത്തേയ്ക്ക് കേരളത്തില്‍ നിന്നും പി യുവും

20 MAY 2019 01:48 PM IST
മലയാളി വാര്‍ത്ത

ആഗോള ഭീമന്മാരായ യൂബറും ഓലയും ഉള്‍പ്പെടെയുള്ളവര്‍ കൈയ്യടക്കി വച്ചിരിക്കുന്ന ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി രംഗത്തേയ്ക്ക് ഒരു മലയാളി സംരംഭം വരുന്നു. അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്‌ഫോമുമായി എത്തുന്നത് മൈന്‍ഡ് മാസ്റ്റര്‍ ടെക്കനോളജി എന്ന കമ്പനിയാണ് പി യു എന്ന പേരില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് ഒരുക്കുന്നത്. പി യു ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ ആപ്പിലേക്ക് പുതിയ ഉപയോക്താക്കളെ കൊണ്ടുവന്നാല്‍ പ്രത്യേക ഓഫറുകളും ലഭിക്കും. 

ജി.പി.എസ്. അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രം ഈടാക്കി, പരിസ്ഥിതി നാശം ഒഴിവാക്കുന്ന രീതിയിലുള്ള നൂതന സംവിധാനമാണ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്ന പ്രഥമ സംരംഭമാണ് പി യു. മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മീഷന്‍ ഈടാക്കുമ്പോള്‍ പി യു കമ്മിഷന്‍ വാങ്ങില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രം അടച്ചാല്‍ മതിയാകും. പി യു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഒരു യാത്രികന്‍ മറ്റ് അഞ്ചു പേര്‍ക്ക് അത് ശുപാര്‍ശ ചെയ്യുകയും അവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ഒരു യാത്രയെങ്കിലും നടത്തുകയും ചെയ്താല്‍ ആദ്യ യാത്രികന്‍ ഗോള്‍ഡന്‍ കസ്റ്റമര്‍ ആകും. മാസം നാല് യാത്രകളെങ്കിലും നടത്തുന്ന ഗോള്‍ഡന്‍ കസ്റ്റമര്‍ ആര്‍. പി. എസ്. ആനുകൂല്യത്തിന് അര്‍ഹനാകും. ആര്‍. പി. എസ് (റൈഡ് പ്രോഫിറ്റ് ഷെയര്‍) സ്‌കീം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാരെ സാമ്പത്തിക ആനുകൂല്യം തേടിയെത്തും. ആപ്പില്‍ തന്നെ വാലറ്റ് സംവിധാനം ഉണ്ടാകും ഈ വാലറ്റ് വഴി പണം നല്‍കിയും സേവനം ഉപയോഗപ്പെടുത്താം.



യാത്ര സുരക്ഷിതവും ചെലവുകുറഞ്ഞതും കാര്യക്ഷമവുമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ഓര്‍ഡര്‍ അനുസരിച്ചുമാത്രം വാഹനം ഓടുന്നതിനാല്‍ അനാവശ്യമായി ഓടി ഇന്ധനം നഷ്ടപ്പെടുത്തുന്ന അവസ്ഥ ഇല്ലാതാകും. സര്‍വ്വീസ് തുടങ്ങി ആദ്യ ആറുമാസം തന്നെ 800 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ടാക്‌സികള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നതിനാല്‍ ജി എസ് ടി ഇനത്തില്‍ സര്‍ക്കാരിന് വരുമാനവും ഉണ്ടാവും. കൊച്ചി ആസ്ഥാനമായ ടെക്‌നോളജി സ്റ്റാര്ട്ടപ്പ് കമ്പനിയാണ് മൈന്‍ഡ് മാസ്റ്റര് ടെക്‌നോളജി. 

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നി ജില്ലകളില്‍ ഈ മാസം തന്നെ പി യു ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ കേരള, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സേവനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends