Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്മാർട്ഫോൺ ആരാധകർക്ക് ഒരു സന്തോഷവാർത്ത; വാട്ടർ ഡ്രോപ്പ് 'നോച്ച്' ഡിസ്‌പ്ലേയുമായി ഹുവാവെയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ വിപണിയിലേയ്ക്ക്

20 MAY 2019 02:14 PM IST
മലയാളി വാര്‍ത്ത

ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഹുവാവെയുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്. ഹുവാവെയുടെ ഹോണർ 8A എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്.

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണിത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ്. വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .

6.1ഇഞ്ചിന്റെ IPS HD പ്ലസ് വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 19.5:9 റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഹുവാവെയുടെ ഹോണർ 8A പ്രൊ മോഡലുകളും എത്തുന്നുണ്ട് .MediaTek Helio P35 പ്രോസസറുകളിലായാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഹോണർ 8എ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ ,3 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ തന്നെ 512 ജിബിവരെ വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .3,020 mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്. 4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ലോകവിപണിയിലെ വിലവരുന്നത് RUB13,990 ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില ഏകദേശം Rs 15,070 രൂപയ്ക്ക് അടുത്തുവരും .ബ്ലാക്ക് കൂടാതെ ബ്ലൂ എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends