Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ട്രയംഫ്

20 MAY 2019 03:57 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണത്തിലേക്ക്. ഈ പ്രോജക്ടിന്റെ പേര് ടി ഇ1 എന്നാണ്. ടി ഇ1 പ്രോജക്ടിലൂടെ പിറക്കുന്നത് പൂര്‍ണ്ണമായും പുതിയ മോഡലായിരിക്കും. മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന, ഒന്നാന്തരം പ്രകടനമികവ് പുറത്തെടുക്കുന്ന, ഉപയോഗപ്രദമായ മോട്ടോര്‍സൈക്കിളായിരിക്കും ടി ഇ1 പ്രോജക്റ്റില്‍നിന്ന് പുറത്തുവരികയെന്ന് ട്രയംഫ് അറിയിച്ചു. 

യു കെ സര്‍ക്കാരിന്റെ ബിസിനസ്, എനര്‍ജി, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി വകുപ്പിന്റെയും ലോ എമിഷന്‍ വെഹിക്കിള്‍സ് ഓഫീസിന്റെയും ധനസഹായത്തോടെയാണ് ടി ഇ1 പ്രോജക്റ്റ് നടപ്പാക്കുന്നത്. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് നേതൃത്വം നല്‍കും. ട്രയംഫ് ഷാസി വികസിപ്പിക്കുന്നതിനും മോട്ടോര്‍സൈക്കിള്‍ പൂര്‍ണ്ണമായി നിര്‍മ്മിക്കുന്നതിനും സ്വന്തം വൈദഗ്ധ്യം ഉപയോഗിക്കും. വില്യംസ് അഡ്വാന്‍സ്ഡ് എന്‍ജിനീയറിംഗ് ഭാരം കുറഞ്ഞ ബാറ്ററി രൂപകല്‍പ്പന ചെയ്യും. ഇന്റഗ്രല്‍ പവര്‍ട്രെയ്ന്‍ ലിമിറ്റഡിന്റെ ഇഡ്രൈവ് വിഭാഗം ഇലക്ട്രിക് മോട്ടോര്‍ വികസിപ്പിക്കും. 

ട്രയംഫ് ഇന്ത്യയില്‍ ആദ്യ മോഡല്‍ അവതരിപ്പിച്ചത് 2013 ലാണ്. അയ്യായിരത്തിലധികം ഉപയോക്താക്കളുമായാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് ഇന്ത്യയില്‍ ആറാം വര്‍ഷത്തിലേക്ക് കടന്നത്. ഇന്ത്യയിലെ 400 പട്ടണങ്ങളില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന് ഉപയോക്താക്കളുണ്ട്. നിലവില്‍ രാജ്യമാകെ 16 ട്രയംഫ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ട്രയംഫ് ടൈഗര്‍ ട്രെയ്‌നിംഗ് അക്കാഡമി, കാലിഫോര്‍ണിയ സൂപ്പര്‍ബൈക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കായി പരിശീലനവും നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends