Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാരുതി നെക്‌സയുടെ ചെറു ഷോറൂമുകള്‍ ഇനി ഗ്രാമപ്രദേശങ്ങളിലേക്കും

31 MAY 2019 04:12 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നെക്‌സ ഷോറൂമുകളുടെ ചെറു മാതൃകകള്‍ വരുന്നു. നിലവില്‍ പ്രമുഖ നഗരങ്ങളില്‍ മാത്രമെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. പുതിയ പദ്ധതിയുടെ ഭാഗമായി ഇനി ചെറു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ് നെക്‌സയുടെ ഷോറൂമുകള്‍ തുടങ്ങും. നിലവില്‍ 200ലേറെ നഗരങ്ങളിലായി 360 നെക്‌സ ഔട്ട്‌ലെറ്റുകളാണ് രാജ്യത്ത് സ്ഥിതിചെയ്യുന്നത്. 

വില്‍പ്പനയില്‍ നേരിട്ട ഇടിവാണ് കമ്പനിയെ ചെറു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കേന്ദ്രീകരിക്കാനുള്ള ഈ നീക്കത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. പരമാവധി രണ്ട് കാറുകളായിരിക്കും ഈ നെക്‌സ ഷോറൂമുകളില്‍ മാരുതി പ്രദര്‍ശിപ്പിക്കുക. എന്നാല്‍, സാധാരണ നെക്‌സ ഷോറൂമുകളില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും പുതിയ ഷോറൂമുകളിലും കമ്പനി ലഭ്യമാക്കും. മാരുതി സുസുക്കിയുടെ ആകെ വില്‍പ്പനയില്‍ 20 ശതമാനത്തോളം പങ്ക് വരുന്നത് നെക്‌സ ഷോറൂമുകളില്‍ നിന്നാണ്.



നിലവില്‍ പുതിയ ഷോറൂമുകള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കുകളിലാണ് കമ്പനി. ഡീലര്‍മാര്‍ക്ക് നേരിടേണ്ടി വരുന്ന വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കാനായി കമ്പനി സ്വന്തം ചെലവില്‍ ഡീലര്‍ഷിപ്പുകള്‍ നിര്‍മ്മിക്കുകയും ശേഷം ലീസ്/ വാടക വ്യവസ്ഥയില്‍ ഡീലര്‍മാര്‍ക്ക് നല്‍കുകയുമാണ് നിലവില്‍ ചെയ്യുന്നത്. സാധാരണ നെക്‌സ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ ആവശ്യമാവുന്നതിനെക്കാള്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ ചെറു ഔട്ട്‌ലെറ്റുകള്‍ സജ്ജീകരിക്കാമെന്നുള്ളതും കമ്പനിയ്ക്ക് മുതല്‍ക്കൂട്ടാവും. 

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഉപയോക്താക്കളുടെ വിശ്വാസം ആര്‍ജിക്കുകയും മികച്ച ബന്ധം സ്ഥാപിക്കുകയും ചെയ്ത കമ്പനിയാണ് മാരുതി സുസുക്കി. ആ ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള ശ്രമത്തിലാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ പരിഗണിച്ച് പുതുതലമുറ ഉപയോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനുള്ള ശ്രമങ്ങളും മാരുതി സുസുക്കി നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends