Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിപണി കീഴടക്കിയ ഫുല്‍ജാര്‍ സോഡ ആരോഗ്യത്തിന് ഹാനീകരമെന്ന് വിദഗ്ധര്‍

03 JUNE 2019 02:49 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം കുലുക്കി സര്‍ബത്തും ജ്യൂസുമൊന്നും അല്ല ഫുല്‍ജാര്‍ സോഡയാണ്. സംഭവം നമ്മുടെ കുലുക്കി സര്‍ബത്തിന്റെ വകഭേദമാണെങ്കിലും ഇവനെ അകത്താക്കുന്ന രീതിക്ക് ഇത്തിരി പ്രത്യേകതയുണ്ട്. ഇതിലെ ചേരുവകളും ഇത് ഗ്ലാസില്‍ ഒഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയും അല്പം വ്യത്യസ്തമാണ്. ഫുല്‍ജാര്‍ സോഡ തയ്യാറാക്കുന്നതിനായി ചേരുവകള്‍ എല്ലാം ഒരു ചെറിയ ഗ്ലാസില്‍ മിക്‌സ് ചെയ്ത ശേഷം സോഡ ഒഴിച്ച വലിയ ഗ്ലാസിലേക്ക് ഇടുകയാണ് ചെയ്യുന്നത്. ഡിമാന്‍ഡ് അനുസരിച്ച് 30 രൂപ മുതല്‍ 40 രൂപ വരെ വില ഈടാക്കുന്ന കച്ചവടക്കാരുമുണ്ട്. വിപണിയിലെ താരമായിരുന്ന കുലുക്കി സര്‍ബത്തിനെ വരെ മറികടന്നാണ് ഫുല്‍ജാര്‍ സോഡ വിപണി കീഴടക്കിയിരിക്കുന്നത്. 



ഇപ്പോഴിതാ ഫുല്‍ജാര്‍ സോഡയുടെ ചുവടുപിടിച്ച് നിരവധി ടിക് ടോക് വീഡിയോകളാണ് ഇറങ്ങിയിരിക്കുന്നത്. അത്തരത്തില്‍ ഇറങ്ങിയ ഒരു ടിക് ടോക് വീഡിയോയാണ് സോഷ്യല്‍ മീഡിയോയില്‍ വൈറലായിരിക്കുന്നത്. ഇത്തരം വീഡിയോകള്‍ കാണുന്നവര്‍ക്ക് ഒരു തവണയെങ്കിലും ഫുല്‍ജാര്‍ സോഡ പരീക്ഷിക്കാന്‍ തോന്നുന്നത് സ്വാഭാവികം. എന്നാല്‍ ഫുള്‍ജാര്‍ സോഡ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് വിദഗ്ധരായ ഡോക്ടര്‍മാരുടെ അഭിപ്രായം. കാര്‍ബണ്‍ ഡൈയോക്‌സൈഡ് വാതകം അടങ്ങിയ സോഡയും എരിവും ചേര്‍ന്ന ഈ മിശ്രിതം ശരീരത്തിന് ദോഷകരമാണെന്നാണ് ഡോക്ടര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പലരും ഇത്തരം അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ജനങ്ങളിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം കച്ചവടങ്ങളെ കൊഴുപ്പിക്കുന്നതും വൈറലാക്കുന്നതും സോഷ്യല്‍ മീഡിയകളാണ്. അതുകൊണ്ട് ഫുല്‍ജാര്‍ കുടിക്കണമെന്ന് അത്രയ്ക്ക് മോഹമുള്ളവര്‍ വീട്ടില്‍ തന്നെ സംഗതി പരീക്ഷിക്കുന്നതാകും കൂടുതല്‍ നല്ലത്.

എന്നാല്‍ വൃത്തിഹീനമായ ചുറ്റുപാടുകളിലുണ്ടാക്കുന്ന ഇത്തരം പാനീയങ്ങള്‍ തീര്‍ത്തും അനാരോഗ്യകരമാണ്. മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങള്‍ വ്യാപകമാകാനും ഇത് കാരണമാകും. ഫുല്‍ജാര്‍ സോഡയേക്കാള്‍ എന്തുകൊണ്ടും നല്ലത് വെറും നാരാങ്ങാ വെള്ളമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends