Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തടസമില്ലാത്ത യാത്രയൊരുക്കാന്‍ എയര്‍ലെസ് വീലുമായി മിഷെലിന്‍

13 JUNE 2019 02:27 PM IST
മലയാളി വാര്‍ത്ത

ടയര്‍ പഞ്ചറാകുന്നതിലുടെ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി എയര്‍ലെസ് ടയറുകളുടെ മാതൃക മിഷെലിന്‍ വികസിപ്പിച്ചു. എയര്‍ലെസ് വീല്‍ ടെക്‌നോളജി എന്ന സംവിധാനത്തിലൂടെയാണ് പഞ്ചറാകാത്തതും എയര്‍ ആവശ്യമില്ലാത്തതുമായ ടയര്‍ മിഷെലിനും ജനറല്‍ മോട്ടോഴ്‌സും ചേര്‍ന്ന് വികസിപ്പിച്ചത്. തടസമില്ലാത്ത യാത്രയൊരുക്കുക എന്ന മുദ്രാവാക്യവുമായി നിര്‍മ്മിക്കുന്ന ഈ ടയര്‍ 2024ല്‍ വിപണിയിലെത്തും.



പഞ്ചര്‍, എയറിന്റെ അഭാവം തുടങ്ങിയവ മൂലമുണ്ടാകുന്ന കേടുപാടുകളെ തുടര്‍ന്ന് ലോകത്താകമാനം പ്രതിവര്‍ഷം 200 മില്ല്യണ്‍ ടയറുകള്‍ ഉപയോഗശൂന്യമാകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒരുപരിധി വരെ കുറയ്ക്കുന്നതിനൊപ്പം അപകടം കുറയ്ക്കാനും ഈ ടയര്‍ ഉപകരിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. മിഷെലിനും ജനറല്‍ മോട്ടോഴ്‌സും ചേര്‍ന്ന് വികസിപ്പിക്കുന്ന ഈ ടയറുകള്‍ വാഹനങ്ങളില്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഷെവര്‍ലെയുടെ ഇലക്ട്രിക് വാഹനമായ ബോള്‍ട്ടിലാണ് ഈ ടയറിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുന്നത്. 



കഴിഞ്ഞ അഞ്ച് വര്‍ഷമായി എയര്‍ലെസ് ടയറുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു മിഷെലിന്‍. 2014ല്‍ ഇതിനുള്ള കണ്‍സെപ്റ്റ് തയ്യാറാക്കുകയും ടയര്‍ പ്ലാന്റിനായി 50 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. റബറിനൊപ്പം ഉറപ്പുള്ള മറ്റ് മെറ്റീരിയലുകളും ഉപയോഗിച്ച് വേറിട്ട രീതിയിലാണ് മിഷെലിന്‍ പഞ്ചര്‍ലെസ് ടയറുകള്‍ നിര്‍മ്മിക്കുന്നത്. മികച്ച ബ്രേക്കിങ് നല്‍കുന്ന ഗ്രിപ്പിനൊപ്പം ടയര്‍ ഡ്രെമ്മിന്റെ സുരക്ഷയും ഈ ടയര്‍ ഉറപ്പാക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends