Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യമഹ ഇസി 05 ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയില്‍

18 JUNE 2019 03:49 PM IST
മലയാളി വാര്‍ത്ത

യമഹ ഇസി 05 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ തായ്‌വാന്‍ വിപണിയില്‍ യമഹ ഇസി05 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് വിപണികളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. തായ്‌വാനിലെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഗോഗോറോയുമായി ചേര്‍ന്നാണ് യമഹ ഇസി 05 നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇരു ബ്രാന്‍ഡുകളും പങ്കാളിത്തം സ്ഥാപിച്ചിരുന്നു. ഗോഗോറോയുടെ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ യമഹയുടെ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും പങ്കാളിത്തം സ്ഥാപിച്ചിരിക്കുന്നത്. 



യമഹ ഇസി 05 ഇലക്ട്രിക് സ്‌കൂട്ടറിലേ ബാറ്ററികള്‍ അഴിച്ചെടുക്കാവുന്നതാണ്. ഒരു ബാറ്ററി സ്‌കൂട്ടറില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ രണ്ടാമത്തേത് റീച്ചാര്‍ജ് ചെയ്യുന്നതിന് സ്‌റ്റേഷനുകളില്‍ നല്‍കാന്‍ കഴിയും. ആദ്യത്തെ ബാറ്ററിയും അഴിച്ചെടുക്കാവുന്നതാണ്. തായ്‌വാനില്‍ ഗോഗോറോ ആയിരത്തിലധികം ബാറ്ററി എക്‌സ്‌ചേഞ്ച് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നു.സ്‌കൂട്ടറില്‍ ഗോഗോറോയുടെ രണ്ട് 2170 ലിഥിയം അയണ്‍ ബാറ്ററികളാണ് നല്‍കുന്നത്. 

യമഹയാണ് ഇസി05 ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്. പവര്‍ട്രെയ്ന്‍, ടെക്‌നിക്കല്‍ ജോലികള്‍ എന്നിവ വികസിപ്പിച്ചത് ഗോഗോറോയാണ്. എന്നാല്‍, യമഹ ഇസി05 ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്‌പെസിഫിക്കേഷനുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മണിക്കൂറില്‍ 90 കിലോമീറ്ററായിരിക്കും ടോപ് സ്പീഡ് എന്ന് പ്രതീക്ഷിക്കുന്നു. 100 കിലോമീറ്റര്‍ റേഞ്ച് ലഭിച്ചേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends