Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇനി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കേരളത്തിലെ റേഷന്‍ കടകളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാം

25 JUNE 2019 01:43 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഏത് റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനാകുന്ന പദ്ധതി കേരളത്തിലും നടപ്പാക്കുന്നു. റേഷന്‍ കടയുടമകള്‍ക്ക് കടിഞ്ഞാണിടുന്നതിന്റെ ഭാഗമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. പദ്ധതി ഈ വര്‍ഷം ആരംഭിക്കാനാണ് കേന്ദ്ര തീരുമാനം. സംസ്ഥാനത്ത് ഏതു റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനാകുന്ന പോര്‍ട്ടബിലിറ്റി സംവിധാനം ഇപ്പോഴുണ്ട്. ഇതു രാജ്യമാകെ വ്യാപിപ്പിക്കും. ഇതിനായി കേന്ദ്രത്തിന്റെ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (ഐ എം പി ഡി എസ്) നടപ്പാക്കാന്‍ സംസ്ഥാനത്ത് ഒരുക്കം തുടങ്ങി.

പോര്‍ട്ടബിലിറ്റി സംവിധാനം വ്യാപകമാകുന്നതോടെ കേരളം പോലെയുള്ള സംസ്ഥാനങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് റേഷന്‍ കടകളില്‍നിന്നും ധാന്യങ്ങള്‍ ലഭിച്ചുതുടങ്ങുന്നതോടെ, റേഷന്‍ കടകളും കൂടുതല്‍ സജീവമാകും. സംസ്ഥാനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് രണ്ട് സംസ്ഥാനത്തും റേഷന്‍ കാര്‍ഡ് ഉള്ളവരുണ്ട്. ഐ എം പി ഡി എസ് നടപ്പാകുന്നതോടെ ഒരു റേഷന്‍ കടയില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങുന്നവര്‍ക്ക് രാജ്യത്തെ മറ്റൊരിടത്ത് നിന്നും റേഷന്‍ സാധനം ലഭിക്കില്ല. ഇതോടെ രണ്ടാമത്തെ കാര്‍ഡ് സ്വാഭാവികമായും ഇല്ലാതാകും. 

തൊഴില്‍ തേടി ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കട ഉടമകള്‍ കൈക്കലാക്കുന്നത് പതിവാണ്. തൊഴില്‍ ചെയ്യുന്ന സംസ്ഥാനത്ത് ഇവര്‍ക്ക് റേഷന്‍ ലഭ്യമാകുന്നതോടെ ഈ പ്രശ്‌നത്തിന് പുതിയ സംവിധാനം പരിഹാരമാകും.

സംസ്ഥാനത്തെ 86 ലക്ഷം കാര്‍ഡ് ഉടമകളില്‍ 15 % ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നില്ല. തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവര്‍ക്ക് ഭാവിയില്‍ ഭക്ഷ്യധാന്യം നല്‍കില്ലെന്ന തീരുമാനം ഉടന്‍ നടപ്പാക്കണമെന്നും കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു. 3 മാസം വരെ ഭക്ഷ്യധാന്യം വാങ്ങാത്തവരെ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ ഉത്തരവായിട്ടില്ല. ഇവരില്‍ ഏറെയും അന്ത്യോദയ അന്നയോജന (എ എ വൈ), മുന്‍ഗണന വിഭാഗക്കാരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends