Widgets Magazine
24
Aug / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓൺ ഡിമാൻഡ് ഗാർഹിക സേവനങ്ങളുമായി അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് കേരളത്തിൽ

16 JULY 2019 04:15 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ പ്രമുഖ 100 ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് "ഓൺ ടൈം ലീവ് ഈസി" എന്ന പേരിൽ ഓൺ ഡിമാൻഡ് ഗാർഹിക സേവനങ്ങൾ കേരളത്തിൽ ആരംഭിച്ചു. പതിനാല് സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകളുള്ള അസ്റ്റ്യുട്ട് കൊച്ചിയിലാണ് കേരളത്തിലെ പ്രവർത്തനങ്ങൾ ആദ്യം ആരംഭിക്കുക. രവിപുരത്താണ് കൊച്ചിയിലെ ബ്രാഞ്ച് പ്രവർത്തിക്കുന്നത്.

തിരക്കേറിയ ജീവിതത്തിനിടയിൽ ചെറിയ ഗാർഹിക ആവശ്യങ്ങൾക്ക് പോലും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആശ്വാസമായാണ് അസ്റ്റ്യുട്ട് പ്രവർത്തനം ആരംഭിച്ചത്. വീട്ടുജോലി, ഗൃഹ ശുചീകരണം, ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങി നിസാര കാര്യങ്ങൾക്ക് പോലും ഏറെ അലയേണ്ടതായി വരുന്ന സാഹചര്യം ഇനി ഒഴിവാകും. പലപ്പോഴും പെട്ടെന്ന് കണ്ടുപിടിച്ചു കൊണ്ടുവരുന്നവരുടെ ജോലികൾ ഗുണമേന്മയുള്ളത് ആകണമെന്നുമില്ല. എന്നാൽ അസ്റ്റ്യുട്ട് തീർത്തും പ്രൊഫഷണൽ മേൽനോട്ടത്തിൽ തന്നെ ഇത്തരം ഗാർഹിക സേവനങ്ങൾ നൽകും. 9999 129 337 എന്ന നമ്പറിൽ വിളിച്ച് ആവശ്യപ്പെട്ടാൽ ഉപഭോക്താക്കൾക്ക് എല്ലാ ഗാർഹിക സേവനങ്ങളും അതിവേഗം ലഭ്യമാകും. www.astuteos.com എന്ന വെബ്സൈറ്റ് വഴിയും സേവനങ്ങൾ ലഭിക്കും. വീട് ശുചീകരണം, കാർ ഡ്രൈ ക്ളീനിംഗ്, സോഫ, ചെയർ ക്ളീനിംഗ്, ബാത്റൂം ക്ളീനിംഗ്, ഇന്റീരിയർ, പെയിന്റിംഗ്, ഇലക്ട്രിക്കൽ ജോലികൾ, പ്ലമ്പിങ്ങ്, ഹാൻഡിമാൻ സേവനങ്ങൾ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഇനി അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗിനെ ആശ്രയിക്കാം.

ഗാർഹിക സേവനങ്ങൾക്ക് പുറമെ കോർപ്പറേറ്റുകൾക്കായി ഫെസിലിറ്റി മാനേജ്മെന്റ്, സ്റ്റാഫിങ്, റിക്രൂട്ട്മെന്റ് സേവനങ്ങളും അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് ലഭ്യമാക്കും.

ഗാർഹിക സേവനങ്ങൾ കൃത്യതയോടെയും മേന്മയോടെയും നൽകുന്നുവെന്ന് ഉറപ്പാക്കുമെന്നും പ്രൊഫഷണൽ സേവനങ്ങളാണ് നൽകുന്നതെന്നും അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ക്യാപ്റ്റൻ. ഷാജി കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏറെ വൈകാതെ സംസ്ഥാനത്തുടനീളം സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി ആസ്ഥാനമായ അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് ഇന്ത്യ, എം എസ് എം ഇ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യ എസ് എം ഇ ഫോറം സംഘടിപ്പിച്ച എസ് എം ഇ 100 അവാർഡുകളിൽ രാജ്യത്തെ പ്രമുഖ നൂറ് ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രി നിഥിൻ ഗഡ്ഗരിയിൽ നിന്ന് ക്യാപ്റ്റൻ കുമാർ അവർഡ് ഏറ്റുവാങ്ങി. അഹമ്മദാബാദ്, ബംഗലൂരു, ചണ്ഡീഗഡ്, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, കൊൽക്കത്ത, ലക്നൗ, മുംബൈ, പട്ന, പൂനെ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗിന് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാതളനാരങ്ങയുടെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു  (2 minutes ago)

അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്‌കാരം രമ്യ ഹരിദാസ് എം പിക്ക് ... പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്  (9 minutes ago)

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ദേശീയ ദുരന്തനിവാരണസേന അവസാനിപ്പിക്കുന്നു ... അഞ്ചു പേരെയാണ് ഇനിയും ദുരന്തഭൂമിയില്‍നിന്നു കണ്ടെത്താനുള്ളത്  (17 minutes ago)

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണ്ണക്കടത്ത്.... ചായപ്പൊടി പാക്കറ്റുകളില്‍ പൊതിഞ്ഞ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍... മലപ്പുറം സ്വദേശി പിടിയില്‍  (33 minutes ago)

കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലപാതകം... കെവിന്‍ വധക്കേസിലെ ശിക്ഷാവിധിയിന്‍ മേലുള്ള വാദം കോടതി ഇന്ന് കേള്‍ക്കും... പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം, നീനുവിന്റെ സഹോദരനടക്കം പത്തു പേര്‍  (40 minutes ago)

രാഹുല്‍ഗാന്ധി ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും.... ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്, ജമ്  (58 minutes ago)

ഭാവനയുടെ രാധ ലുക്ക് വൈറലാകുന്നു  (10 hours ago)

മഞ്ജു വാര്യര്‍ നായികയാകുന്ന ധനുഷ് ചിത്രം 'അസുരന്‍' ലെ പുതിയ പോസ്റ്റര്‍ എത്തി  (10 hours ago)

കാജല്‍ അഗര്‍വാളിന്റെ പാരിസ് പാരിസില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചു  (10 hours ago)

ഈ കമ്പനിയില്‍ ജോലികിട്ടാന്‍ അല്‍പം കടുക്കും... സാധാരണ നല്‍കുന്ന അവധികള്‍ക്ക് പുറമേ അധികമായി നാല് ദിവസം കൂടി അവധി നല്‍കുമെന്ന പ്രഖ്യാപനം ജിവനക്കാരെ ഞെട്ടിപ്പിച്ചു  (10 hours ago)

വഴക്കിടാത്ത, മര്‍ദിക്കാത്ത റൊമാന്റിക്കായ, സ്‌നേഹസമ്പന്നനായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം അഭ്യര്‍ത്ഥിച്ച് യുവതി  (10 hours ago)

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനല്‍ കടന്ന് പി.വി. സിന്ധു  (11 hours ago)

ജീവൻ കാക്കുന്ന ഇവരുടെ ജീവന് ഈ നാട്ടിൽ വില ഇല്ലേ ?അധികൃതരുടെ കരുണ കാത്ത് ഒരുകൂട്ടം വിഭാഗം  (11 hours ago)

പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരേണ്ടതില്ലെന്ന് ബന്ധുക്കള്‍  (11 hours ago)

അറുപത്തിയഞ്ചുവയസ്സായിട്ടും മുതിര്‍ന്ന പൗരന്‍മാരുടെ പെന്‍ഷന്‍ അനുവദിച്ചു നല്‍കാതെ അധികൃതര്‍  (11 hours ago)

Malayali Vartha Recommends