Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'പഴം' വിവാദം പരസ്യവിപണിയില്‍ തരംഗമാകുന്നു

03 AUGUST 2019 04:11 PM IST
മലയാളി വാര്‍ത്ത

നടന്‍ രാഹുല്‍ ബോസ് പഴത്തിന്റെ വില സംബന്ധിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടതിന് പിന്നാലെ  ഈ മൂവ്‌മെന്റ് ഹോട്ടല്‍ താജ് ഉള്‍പ്പെടെയുള്ള പത്തോളം മുന്‍നിര ബ്രാന്‍ഡുകളാണ് അവരുടെ പരസ്യത്തിലുപയോഗിച്ചത്. രണ്ടുപഴത്തിന് 442 രൂപ ഈടാക്കിയ മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴശിക്ഷ ലഭിച്ച വാര്‍ത്തയും ഈ പരസ്യങ്ങള്‍ക്ക് ആക്കം കൂട്ടി. പിസ ഹട്ട്, ഗോദ്‌റേജ് നേച്വേഴ്‌സ് ബാസ്‌കറ്റ്, അരേ ന്യൂസ് പോര്‍ട്ടല്‍, ആമസോണ്‍, റിലയന്‍സ് ജിയോ, ഓയോ റൂം, ദ പാര്‍ക്ക് തുടങ്ങിയ ബ്രാന്‍ഡുകളാണ് ഇതിന്റെ പശ്ചാത്തലത്തില്‍ പരസ്യങ്ങളുമായെത്തിയത്.

രണ്ട് പഴത്തിന് 442 രൂപ നല്‍കുന്നതിനുപകരം രുചിയേറിയ പിസ 99 രൂപയ്ക്ക് ഞങ്ങള്‍ നല്‍കുമെന്നതാണ് പിസ ഹട്ടിന്റെ പരസ്യം. ഞങ്ങള്‍ ആ വിലയ്ക്ക് ഒരു മുറി വാടകയ്ക്ക് നല്‍കുകയാണ് ഓയോ റൂംസ് എന്ന ഓണ്‍ലൈന്‍ ഹോട്ടല്‍ ശൃംഖലയുടെ പുതിയ പരസ്യമാണിത്. പഴത്തെ വേണ്ടെന്നുവെക്കാന്‍ ഒരു കാരണവുമില്ലെന്ന ടാഗ് ലൈനോടെയാണ് ഗോദ്‌റേജിന്റെ ഭക്ഷ്യവിതരണ ശൃംഖലയായ നേച്വേഴ്‌സ് ബാസ്‌കറ്റ് പരസ്യമിറക്കിയത്. 442 രൂപയ്ക്കുപകരം 14 രൂപ മാത്രം നല്‍കിയാല്‍ മതിയെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന പഴം പുതുമയോടെ സൗജന്യമായി തരാമെന്നതാണ് ഹോട്ടല്‍രംഗത്ത് മാരിയറ്റിന്റെ എതിരാളിയായ താജിന്റെ പ്രഖ്യാപനം. 399 രൂപയ്ക്ക് 84 ദിവസത്തേക്ക് ദിവസം 1.5 ജി.ബി. ഇന്റര്‍നെറ്റ് നല്‍കാമെന്നതാണ് റിലയന്‍സ് ജിയോയുടെ പോസ്റ്റ്.

442 രൂപയ്ക്ക് രണ്ട് പഴം ലഭിക്കുമ്പോള്‍ മൂന്നുമാസത്തെ പ്രൈം വീഡിയോ, സൗജന്യ എത്തിക്കല്‍, ഉടനടി ഷിപ്പിങ്, മ്യൂസിക് സ്ട്രീമിങ്, ഇബുക്‌സ് എന്നിവയും 55 രൂപയുടെ ഇളവും നല്‍കാമെന്നതാണ് ആമസോണ്‍ പ്രൈമിന്റെ പരസ്യം. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ അരേ, പി.വി.ആര്‍. ഗ്രൂപ്പ് ജെ.ഡബ്‌ള്യു. മാരിയറ്റിന് ഫ്രന്‍ഡ് റിക്വസ്റ്റ് അയച്ചുവെന്ന പരിഹാസമാണ് ചൊരിഞ്ഞത്. നികുതി ഈടാക്കുന്നതിന് കുപ്രസിദ്ധരായ പി.വി.ആര്‍. സമാനരീതിയില്‍ നികുതി ചുമത്തുന്ന മറ്റൊരാളെ കണ്ടപ്പോള്‍ സൗഹൃദം കൂടാനെത്തിയെന്നതാണ് ഇതിന്റെ സാരം.

രണ്ട് പഴത്തിന് നികുതിയടക്കം 442 രൂപ നല്‍കേണ്ടിവന്ന ബോളിവുഡ് നടന്‍ രാഹുല്‍ ബോസിനുണ്ടായ അനുഭവത്തിന്റെ ചുവടുപിടിച്ച് രാഹുല്‍ ബോസ് മൂവ്‌മെന്റ് സാമൂഹിക മാധ്യമങ്ങളിലും വിപണിയിലും വന്‍ ഹിറ്റായിരുന്നു. ജി.എസ്.ടി.യുടെ പേരില്‍ നക്ഷത്രഹോട്ടലുകള്‍ ഉള്‍പ്പെടെ വന്‍ചൂഷണം നടത്തുന്നുവെന്ന പ്രചാരണം ഒരുവശത്ത് ചൂടുപിടിക്കുന്നതിനിടെ, ഈ പഴം വിവാദം സ്വന്തം ബ്രാന്‍ഡുകളുടെ മേന്മകൂട്ടാനാണ് പല വന്‍കിടകമ്പനികളും ശ്രമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (21 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (46 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends