Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഓണത്തിന് ഇനി ഒരുമാസം; വിപണി സജീവമാകുന്നു

08 AUGUST 2019 02:49 PM IST
മലയാളി വാര്‍ത്ത

ഓണത്തിന് ഒരു മാസം കൂടി അവശേഷിക്കെ ഓണ വിപണി സജീവമാകുന്നു. കേരളത്തില്‍ ഏറ്റവുമധികം ബിസിനസ് നടക്കുന്ന സമയമാണ് മലയാളികളുടെ സ്വന്തം ഉത്സവമായ ഓണം. മഴ മാറി മാനം തെളിയുന്നതോടെ വിപണി കൂടുതല്‍ സജീവമാകും. എല്ലാ ഇനങ്ങളുടെയും വില്പനയില്‍ ശരാശരി 30 ശതമാനം വര്‍ദ്ധനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇന്ത്യയൊട്ടാകെ ഉത്സവ സീസണിന് തുടക്കം കുറിക്കുന്നത് ഓണത്തിന്റെ വരവോടെയാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ കച്ചവടം കമ്പനികള്‍ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അതിനാല്‍ അന്താരാഷ്ട്ര കമ്പനികളെല്ലാം അവരുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളും ഓഫറുകളുമായി വിപണിയില്‍ എത്തിക്കഴിഞ്ഞു. സ്വര്‍ണ നാണയങ്ങള്‍ മുതല്‍ വിദേശ യാത്രകള്‍ വരെയാണ് കമ്പനികള്‍ ഓഫര്‍ ചെയ്യുന്നത്.

വസ്ത്രം, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍ തുടങ്ങി എന്തും ഏറ്റവുമധികം വില്‍ക്കുന്നത് ഓണക്കാലത്താണ്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് കേരളത്തില്‍ എ.സി. വില്പനയില്‍ വന്‍ കുതിപ്പുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ ഓണകച്ചവടത്തില്‍ വന്‍കുതിപ്പ് ഉണ്ടായേക്കും. ഗൃഹോപകരണ വിപണിയില്‍ 4കെ ടി.വി., കൂടുതല്‍ സൗകര്യങ്ങളുള്ള വാഷിങ് മെഷീന്‍ പുതിയ ഫീച്ചറുകളോടെയുള്ള റഫ്രിജറേറ്റര്‍ എന്നിവയാണ് ഇത്തവണത്തെ താരങ്ങള്‍. ആകര്‍ഷകമായ വായ്പാ സൗകര്യവും കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്.



കുറഞ്ഞ വൈദ്യുത ഉപയോഗം, പരിസ്ഥിതി സൗഹൃദ പ്രത്യേകതകള്‍ തുടങ്ങിയവയെല്ലാം ഉപഭോക്താക്കള്‍ പരിഗണിക്കുന്നുണ്ട്. ഉയര്‍ന്ന ടെക്‌നോളജിയെ ആശ്രയിക്കുമ്പോള്‍ത്തന്നെ ഗുണമേന്മ ഉറപ്പാക്കാനും അവര്‍ ശ്രദ്ധിക്കുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓരോ ഉത്പന്നത്തെക്കുറിച്ചും കൃത്യമായ അറിവോടെയാണ് ഉപഭോക്താക്കള്‍ എത്തുന്നത്. ഓണ്‍ലൈനിനെക്കാളുപരി സാധനങ്ങള്‍ കടകളില്‍ നിന്ന് നേരിട്ട് വാങ്ങാനാണ് ഇപ്പോഴും ബഹുഭൂരിപക്ഷം ആളുകള്‍ക്കും താത്പര്യം. ഓരോ സാധനവും നേരിട്ടുകണ്ട് വാങ്ങാമെന്നതാണ് ഗുണം. ഡീലര്‍മാരുമായുള്ള ബന്ധം, മികച്ച വില്പനാനന്തര സേവനം തുടങ്ങിയ കാരണങ്ങളുമുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (21 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (46 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends