Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

പുത്തന്‍ സാങ്കേതികവിദ്യയുമായി രാജ്യത്തെ ഏറ്റവുംവലിയ സിനിമാ സ്‌ക്രീന്‍ ആന്ധ്രാപ്രദേശിലെ സൂലൂര്‍പ്പേട്ടില്‍ തുറന്നു

02 SEPTEMBER 2019 04:17 PM IST
മലയാളി വാര്‍ത്ത

ആസ്വാദകരെ വീണ്ടും തിയേറ്ററുകളില്‍ എത്തിക്കാനുതകുന്ന തരത്തിലുള്ള പുത്തന്‍ അനുഭവം പകരുന്ന സാങ്കേതികവിദ്യയായ ക്യൂബ് എപ്പിക് സ്‌ക്രീനോടുകൂടിയ തിയേറ്റര്‍ തുറന്നു. ചെന്നൈയില്‍നിന്ന് 80 കിലോമീറ്ററോളം അകലെ തമിഴ്‌നാട് അതിര്‍ത്തിയോടുചേര്‍ന്ന ആന്ധ്രാപ്രദേശിലെ ചറുപട്ടണമായ സൂലൂര്‍പ്പേട്ടിലാണ് തിയേറ്റര്‍ തുറന്നത്. ഇതിന്റെ സ്‌ക്രീനിന് നൂറടി വീതിയും 84 അടി ഉയരവുമാണ് സ്‌ക്രീനിന്റെ വലുപ്പം. രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്‌ക്രീനാണിത്. കൃത്യതയും മിഴിവുമുള്ള ദൃശ്യങ്ങള്‍ക്ക് നല്‍കുന്ന 4കെ. ആര്‍.ജി.ബി. റേസര്‍ പ്രൊജക്ഷനും ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനങ്ങളും ക്രമീകരിച്ചിരിക്കുന്നത് ഡിജിറ്റല്‍ സിനിമാ സാങ്കേതികവിദ്യാദാതാക്കളായ ക്യൂബ് സിനിമാസാണ്. ഹോം തിയേറ്റര്‍ സംവിധാനത്തില്‍ ഒരുക്കാന്‍ സാധിക്കാത്ത സംവിധാനമാണ് ക്യൂബ് എപ്പിക് സ്‌ക്രീനോടുകൂടിയ തിയേറ്ററുകളിലുണ്ടാവുക. 



മള്‍ട്ടിപ്ലക്‌സുകള്‍ അടക്കം അമ്പതില്‍പ്പരം സ്‌ക്രീനുകളില്‍ സിനിമാപ്രദര്‍ശനം നടത്തുന്ന വി.സെല്ലുലോയ്ഡ് എന്ന കമ്പനി മൂന്നു സ്‌ക്രീനുകളോടുകൂടിയ മള്‍ട്ടിപ്ലക്‌സായിട്ടാണ് ഇവിടെ വി.എപ്പിക് തിയേറ്റര്‍ ആരംഭിച്ചിരിക്കുന്നത്. ഇതിലൊന്നിലാണ് നൂറടി വീതിയുള്ള സ്‌ക്രീന്‍ ഒരുക്കിയിരിക്കുന്നത്. 



തിയേറ്ററിന്റെ ഏതുഭാഗത്തിരുന്നാലും കൃത്യമായ ദൃശ്യാനുഭവം ഉറപ്പാക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാസീറ്റിലും ഒരുപോലെ ശബ്ദമെത്തുന്നതും മറ്റൊരു പ്രത്യേകതയാണ്. ശബ്ദലേഖനത്തിലെ നൂതനസങ്കേതമായ ഡോള്‍ബി അറ്റ്‌മോസ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ അരികില്‍നിന്ന് പറയുന്നതുപോലെയാണ് ശബ്ദമെത്തുക. ഇവിടെ 625 സീറ്റുകളുണ്ട്. 200 രൂപയാണ് ടിക്കറ്റ് നിരക്ക്. 

തെലുങ്ക് യുവതാരം രാംചരണ്‍ തിയേറ്റര്‍ ഉദ്ഘാടനംചെയ്തത്. പ്രഭാസ് നായകനാകുന്ന സാഹോ റിലീസ് ചെയ്തുകൊണ്ട് വെള്ളിയാഴ്ച ആദ്യപ്രദര്‍ശനം നടക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (2 minutes ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (13 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (35 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (2 hours ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

Malayali Vartha Recommends