Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഓണത്തിന് ഹോട്ടലുകളില്‍ സദ്യയുണ്ണാന്‍ മലയാളികള്‍ ചെലവഴിക്കുന്നത് 100 കോടിയോളം രൂപ

10 SEPTEMBER 2019 02:27 PM IST
മലയാളി വാര്‍ത്ത

ഓണമെന്നാല്‍ സദ്യയാണ് അല്ലെങ്കില്‍ സദ്യകൂടിയാണ് ഓണം. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീദിവസങ്ങളിലാണ് സാധാരണ സദ്യ ഉണ്ടാക്കാറുള്ളത്. ഓണത്തിന് വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം തൂശനിലയില്‍ സദ്യയുണ്ണുന്നത് മലയാളികളുടെ ശീലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീട്ടിലെ ഓണസദ്യയൊരുക്കല്‍ പലരും ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്. പകരം ഓണസദ്യക്കായി ഹോട്ടലുകളെ ആശ്രയിക്കുകയാണ് മലയാളികള്‍.

10 ലക്ഷത്തോളം ആളുകള്‍ ഇപ്രാവശ്യം തിരുവോണത്തിന് ഹോട്ടലുകളെ ആശ്രയിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഒരാഴ്ച മുമ്പുതന്നെ പല റെസ്‌റ്റോറന്റുകളും നക്ഷത്ര ഹോട്ടലുകളും സദ്യ ലഭ്യമാക്കാന്‍ തുടങ്ങിയിരുന്നു. ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. വിഭവങ്ങളുടെ എണ്ണം പഴയകാലത്ത് ഇതിലും അധികമായിരുന്നു. തൂശനിലയില്‍ ഉപ്പേരികളും ഉപ്പിലിട്ടതും പപ്പടവും പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും അവിയലും ഓലനും കൂട്ടുകറിയും തൊടുകറികളും പഴവും നെയ്യും ഉപ്പും ചേരുമ്പോള്‍ ഓണസദ്യ പൂര്‍ണമാകും. മിക്ക ഹോട്ടലുകളിലും ഓണസദ്യ നേരത്തേ ബുക്ക് ചെയ്യുന്ന രീതിയാണുള്ളത്. 



ഓണസദ്യക്കായി കൂടുതല്‍ പേര്‍ ഇപ്പോള്‍ ഹോട്ടലുകളില്‍ വരുന്നുണ്ടെന്നും അതിന്റെ എണ്ണം ഓരോ വര്‍ഷവും വന്‍തോതില്‍ വര്‍ദ്ധിക്കുകയാണെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. അണുകുടുംബങ്ങളെ സംബന്ധിച്ച് സദ്യ ഉണ്ടാക്കുക അത്ര എളുപ്പമുള്ള പണിയല്ല. അതാണ് ഹോട്ടലുകളിലെ സദ്യക്ക് സ്വീകാര്യത കൂട്ടുന്നത്. 

ജനങ്ങളുടെ ഇടയില്‍ തങ്ങളുടെ ബ്രാന്‍ഡ് ഇമേജ് കൂട്ടുന്നതിന്റെ മാര്‍ഗമായിട്ടും ഹോട്ടലുകാര്‍ ഓണസദ്യയെ കാണുന്നുണ്ട്. മുന്‍ക്കാലങ്ങളില്‍ ഓണസദ്യ ഒരുക്കുന്നത് കൂടുതലും വെജിറ്റേറിയന്‍ ഹോട്ടലുകളായിരുന്നെങ്കിലും ഇപ്പോള്‍ സാധാരണ റെസ്‌റ്റോറന്റുകള്‍ക്ക് പുറമെ നക്ഷത്ര ഹോട്ടലുകളും പ്രത്യേക പാക്കേജുകളും സാംസ്‌കാരിക പരിപാടികളുമൊക്കെയായി ഓണസദ്യയൊരുക്കുന്നുണ്ട്. ഇതോടെ, മലയാളി ഈ ഓണക്കാലത്ത് 50 കോടി രൂപയെങ്കിലും ഓണസദ്യയുണ്ണാന്‍ ഹോട്ടലുകളില്‍ ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്. കാറ്ററിങ് സ്ഥാപനങ്ങളുടെ കണക്ക് കൂടി എടുത്താല്‍ ഇത് 100 കോടി രൂപ കടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (21 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (46 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends