Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിര്‍മ്മിത ബുദ്ധി ഗവേഷണത്തിനായി ഗൂഗിളിന്റെ റിസര്‍ച് സെന്റര്‍ ബെംഗളൂരുവില്‍

21 SEPTEMBER 2019 03:11 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ പൊതു സ്വകാര്യ മേഖലകളില്‍ നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനും രാജ്യത്തിനാവശ്യമായ തരത്തില്‍ എ ഐ സേവനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനുവേണ്ടി നിര്‍മ്മിതബുദ്ധി ഗവേഷണത്തിനായി ഗൂഗിള്‍ ബെംഗളൂരുവില്‍ റിസര്‍ച് സെന്റര്‍ ആരംഭിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ നിര്‍മ്മിതബുദ്ധിയുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനാണ് എ ഐ ഫോര്‍ സോഷ്യല്‍ ഗുഡ് വിഭാഗം. ഗൂഗിള്‍ ഫോര്‍ ഇന്ത്യ വാര്‍ഷിക സമ്മേളനത്തിലാണ് ഇന്ത്യയ്ക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളും ഉല്‍പന്നങ്ങളും ഗൂഗിള്‍ അവതരിപ്പിച്ചത്. 

രാജ്യത്തെ എ ഐ ഗവേഷകര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അവസരം നല്‍കിക്കൊണ്ട് മെഷീന്‍ ലേണിങ്, കംപ്യൂട്ടര്‍ വിഷന്‍, സ്പീച്ച് സിസ്റ്റംസ് തുടങ്ങിയ മേഖലകളില്‍ ഗൂഗിളിന്റെ എ ഐ റിസര്‍ച് സെന്റര്‍ പ്രവര്‍ത്തിക്കും. ഇത് കൂടാതെ സ്മാര്‍ട്‌ഫോണില്‍ ഇന്റര്‍നെറ്റ് വഴി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഇന്റര്‍നെറ്റ് കണക്ഷനില്ലാത്തവര്‍ക്കും ലഭ്യമാക്കും. വോഡഫോണ്‍ ഐഡിയയുടെ സഹകരണത്തോടെ ടോള്‍ഫ്രീ നമ്പര്‍ വഴിയാണ് ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഫോണ്‍ലൈനില്‍ ലഭ്യമാക്കുക. ഇതിനായി ഫോണ്‍ലൈന്‍ അസിസ്റ്റന്റിനായി വിളിക്കേണ്ട നമ്പര്‍: 000 800 9191 000.

കച്ചവടക്കാര്‍ക്കും തങ്ങളുടെ സംരംഭം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ഗൂഗിള്‍ പേയ് ആപ്പ് പ്ലേസ്‌റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യണം. ഇതോടൊപ്പം അവതരിപ്പിച്ച സ്‌പോട് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സ്ഥാപനത്തിന്റെ സേവനങ്ങളും ഉല്‍പന്നങ്ങളും ഗൂഗിള്‍ പേയുടെ ഭാഗമായി അവതരിപ്പിക്കാം.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ തടയുന്നതിനായി താല്‍ക്കാലിക ഉപയോഗത്തിനായി ഗൂഗിള്‍ പേയ് സേവനവുമായി ബന്ധിപ്പിച്ചുകൊണ്ട് ടോക്കനൈസ്ഡ് കാര്‍ഡുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ഗൂഗിള്‍ നല്‍കുന്ന വെര്‍ച്വല്‍ കാര്‍ഡാണിത്. ടോക്കനൈസ്ഡ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ യഥാര്‍ഥ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നമ്പരും മറ്റു വിവരങ്ങളും സുരക്ഷിതമാക്കിവയ്ക്കാന്‍ കഴിയും. 

ബംഗ്ല, മറാഠി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകള്‍ പുതുതായി ചേര്‍ത്ത് കുട്ടികള്‍ക്കായുള്ള പഠന ആപ്പ് ബോലോയും വികസിപ്പിച്ചിട്ടുണ്ട്. ഛോട്ടാ ഭീം, കഥ കിഡ്‌സ് തുടങ്ങിയ പ്രസാധകരും ബോലോയിലെത്തി. ഗൂഗിള്‍ ആപ്പിലെ ഡിസ്‌കവര്‍ ന്യൂസ് ഫീഡില്‍ മലയാളം ഉള്‍പ്പെടെ 7 ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൃശ്യപരിഭാഷ സാധ്യമാക്കുന്ന ഗൂഗിള്‍ ലെന്‍സ് ആപ്പില്‍ തമിഴ്, തെലുങ്ക് മറാഠി എന്നി ഭാഷകള്‍ കൂടി ഇനി ലെന്‍സ് പരിഭാഷപ്പെടുത്തും. ഇനിമുതല്‍ തൊഴിലന്വേഷകര്‍ക്ക് ഗൂഗിള്‍ പേയ് ആപ്പിനുള്ളില്‍ എന്‍ട്രി ലെവല്‍ ജോലികള്‍ തിരയാനും തങ്ങളുടെ താല്‍പര്യങ്ങള്‍ പോസ്റ്റ് ചെയ്യാനും സൗകര്യം ഉണ്ടാകും. നിലവില്‍ ഈ സേവനം ഡല്‍ഹിയില്‍ മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends