Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍


വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ചു; അവസാനം തൊണ്ണൂറാം വയസില്‍ അന്ത്യം; പ്രഹ്ലാദ് ജാനി അന്തരിക്കുമ്പോള്‍ ലോകത്തിന് അത്ഭുതം

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി കയ്യടക്കാന്‍ ചൈന

04 OCTOBER 2019 02:49 PM IST
മലയാളി വാര്‍ത്ത

അതിരൂക്ഷമായ വായുമലിനീകരണം ചെറുക്കാന്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങളിറക്കാനുള്ള ഇന്ത്യയുടെ പദ്ധതി പുരോഗമിക്കുമ്പോള്‍ ലാഭ മോഹവുമായി ചൈനീസ് കമ്പനികള്‍ രംഗത്ത്. ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്ത് വളരെപ്പെട്ടെന്ന് മുന്നേറിയരാജ്യമാണ് ചൈന. ലിഥിയം, നിക്കല്‍, കോബാള്‍ട്ട്, മാംഗനീസ് തുടങ്ങിയ ലോഹങ്ങള്‍ ഘടകങ്ങളായുള്ള ലിഥിയം അയണ്‍ ബാറ്ററികളാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഹൃദയം. ലിഥിയം അയണ്‍ ബാറ്ററി ഉത്പാദിപ്പിക്കുന്നതില്‍ ചൈന കൈവരിച്ച മികവാണ് ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്തെ മുന്നേറ്റത്തിന് കാരണം. ഈ ലോഹങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുന്നതിന് വേണ്ടി ബൊളീവിയ, ചിലി, ഓസ്‌ട്രേലിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍ ചൈന ഖനികള്‍ വാങ്ങിക്കൂട്ടിയിരുന്നു. ആഗോളതലത്തില്‍ തന്നെ ഇത്തരം ലോഹങ്ങളുടെ പ്രധാന വിതരണക്കാരായി ചൈനീസ് കമ്പനികള്‍ മാറിയിട്ടുണ്ട്. വരും നാളുകളില്‍ മിക്ക രാജ്യങ്ങള്‍ക്കും ഈ രംഗത്ത്് ചൈനയെ ആശ്രയിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. 

അധികം വൈകാതെ ഇന്ത്യയിലെ ഇരുചക്ര വാഹന വിഭാഗത്തിലെ ഡിമാന്‍ഡ് ചൈനയിലേതിനേക്കാള്‍ കൂടുമെന്നാണ് കരുതുന്നത്. ഇതര ഇലക്ട്രിക് വാഹനങ്ങളുടെ രംഗത്തും ഇന്ത്യയുടെ മുന്നേറ്റം അടുത്ത ദശകത്തില്‍ ഗണ്യമായുയരും. ഇത് മുന്നില്‍ കണ്ട് ഇലക്ട്രിക് വാഹന രംഗത്തെ ആഗോള ഭീമന്മാര്‍ വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ചൈനീസ് വാഹന നിര്‍മാതാക്കളായ എസ് ഐ സി മോട്ടോര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ എം ജി മോട്ടോര്‍ അടുത്ത വര്‍ഷം ഇന്ത്യയിലെ ഇലക്ട്രിക് കോംപാക്റ്റ് എ സ്യു വി വിപണിയിലെത്താനുള്ള തയ്യാറെടുപ്പിലാണ്. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ആദ്യത്തെ ആഗോള ഇവികളില്‍ ഒന്നായിരിക്കും എം ജി മോട്ടോറിന്റേത്. ഇതിനായി എം ജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ പ്ലാന്റില്‍ 2,200 കോടി രൂപ മുതല്‍ മുടക്കി പുതിയ അസംബ്ലി ലൈന്‍ സ്ഥാപിച്ചുകഴിഞ്ഞു. എന്നാല്‍ ഇതിന്റെ ബാറ്ററികള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യും. ലോകത്തെ ഏറ്റവും വലിയ ലിഥിയം അയണ്‍ ബാറ്ററി ഉല്‍പ്പാദകരുടെ പട്ടികയിലുള്ള ചൈനീസ് കമ്പനിയായ സി എ ടി എല്ലില്‍ നിന്ന് ബാറ്ററികള്‍ വന്‍തോതില്‍ വാങ്ങുന്നതിന് എം ജി മോട്ടോര്‍ ഇന്ത്യ വൈകാതെ കരാര്‍ ഒപ്പിടും. ഡിമാന്‍ഡ് ഉയരുന്നപക്ഷം, സി എ ടി എല്‍ സഹകരണത്തോടെ ഇന്ത്യയില്‍ ബാറ്ററി അസംബ്ലിംഗ് ആരംഭിക്കാനും ആലോചിക്കുന്നുണ്ട്.അതിരൂക്ഷമായ വായുമലിനീകരണം ചെറുക്കാന്‍ ചൈന നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിക്കൂടിയാണ് നിരത്തുകളില്‍ ബസടക്കമുള്ള ഇലക്ട്രിക് വാഹനങ്ങള്‍ വന്‍തോതിലിറക്കിയത്. 2018 അവസാനത്തോടെ, ആഗോളവ്യാപകമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ എണ്ണം 300 ദശലക്ഷം കവിഞ്ഞപ്പോള്‍ അവയില്‍ ഭൂരിഭാഗവും ചൈനയിലാണ് ഓടിയിരുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ചൈനീസ് വിപണി ലോകത്തെവിടത്തേതിലും അനേക മടങ്ങ് വലുതാണ്. കഴിഞ്ഞ വര്‍ഷം മാത്രം 10 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ ചൈനയില്‍ വില്‍പന നടത്തിയതായാണ് കണക്ക്. യൂറോപ്യന്‍ രാജ്യമായ നോര്‍വെയില്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ച വാഹനങ്ങളില്‍ 49 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഇന്ധനചെലവിനുള്ള വന്‍തുക കൂടി ലാഭിക്കാന്‍ നോര്‍വെയ്ക്ക് കഴിഞ്ഞിരുന്നു. 2025ല്‍ നോര്‍വെയിലെ വാഹന വില്‍പനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക് 100 ശതമാനമായി ഉയരുമെന്നാണു ഭരണകൂടം കരുതുന്നത്. ഏറെ പിന്നില്‍ നിന്ന ശേഷം ചെറിയ ചുവടുവയ്‌പോടെ ഇന്ത്യയും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ചൈനീസ് കമ്പനികളില്‍ ആവേശം പകരുന്നുണ്ട്.ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്ന ബജറ്റാണ് ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജി എസ് ടി നിരക്ക് 5 ശതമാനമായി കുറച്ചു. മറ്റു വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജി എസ് ടി. കൂടാതെ 22 % സെസും. ഇതുകൂടാതെ മറ്റു സബ്‌സിഡികളും ആനുകൂല്യങ്ങളും വേറെയും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ അധിക ആദായനികുതി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റദിവസം വിഴുങ്ങുന്നത് 3.4 കോടി പേരുടെ ഭക്ഷണം; കോവിഡിനു പുറമെ ഭീഷണി ഉയര്‍ത്തി വെട്ടുകിളിക്കൂട്ടങ്ങളും  (7 minutes ago)

സുപ്രീം കോടതി കിടുക്കി; തൊഴിലാളികളെ സ്വീകരിക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്  (20 minutes ago)

ട്രംപിന്റെ പേരില്‍ അവതാരകര്‍ തമ്മില്‍ തര്‍ക്കം വീഡിയോ വൈറല്‍  (33 minutes ago)

'ബിവറേജസ് ഷോപ്പുകൾ വിജനമായപ്പോൾ മിക്ക ബാറുകളിലും സാധനം ഔട്ട് ഓഫ് സ്റ്റോക്ക് ആവുകയും ചെയ്തു. ഇതിന് പിന്നിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്...' ബെവ് ക്യൂ ആപ്പിനെതീരെ രൂക്ഷവിമർശനവുമായി സന്  (33 minutes ago)

ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ മലപ്പുറത്ത് എട്ടുപേർക്ക് കൊറോണ  (38 minutes ago)

സ്കൂളുകൾ തുറക്കില്ല, മുഴുവൻ ഫീസും അടക്കണം; മാതാപിതാക്കളെ വട്ടംകറക്കി സ്വകാര്യസ്കൂൾ മാനേജ്മെന്റുകൾ  (49 minutes ago)

ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മൂന്ന് പേര്‍ രോഗമുക്തി നേടി  (57 minutes ago)

സംസ്ഥാനത്ത് മദ്യവിതരണം ആരംഭിച്ചപ്പോൾ മദ്യം വാങ്ങാൻ വരുന്നവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒരിടത്തും പാലിക്കപ്പെട്ടില്ല എന്ന് പരാതി...  (57 minutes ago)

നടൻ ഗോകുലൻ വിവാഹിതനായി  (1 hour ago)

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ഇന്ന് 1600 പ്രവാസികൾ നാട്ടിലേക്ക്; കേരളത്തിലേക്ക് ഒമ്പതു വിമാനങ്ങൾ എത്തിച്ചേരും  (1 hour ago)

സര്‍ക്കാരിന് പൊങ്കാല; ശിവകാശി ഓലപ്പടക്കം ഉണ്ടാക്കുന്നവന്‍ ബാലിസ്റ്റിക് മിസൈല്‍ ഉണ്ടാക്കിയതോ; ബെവ്ക്യു എന്ന ആപ്പിന്റെ പ്രവര്‍ത്തനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും നിലവാരമില്ലാത്തതുമാണെന്ന് ആക്ഷേപം  (1 hour ago)

വിസ്‌കിയില്‍ സംഭവിച്ചത്ജീ വനക്കാരന്റെ കൈപ്പിഴ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്സ്ബുക്ക് പേജില്‍ വിസ്‌കിയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ട സംഭവം വിവാദമായി; ഫേയ്സ്ബുക്ക് പേജില്‍ വിസ്‌കി വന്നത് ജീവ  (1 hour ago)

'ഒരായിരം നന്ദി എന്ന് അച്ഛന്‍ പറയാന്‍ പറഞ്ഞു...അണ്ണനറിയുമോ എന്റെ പേഴ്സില്‍ പോലും അണ്ണന്റെ ഫോട്ടോ ആണ് വെച്ചിരിക്കുന്നത്.' അനുമതി ലഭ്യമായി ഇനി സന്തോഷം, സുന്ദർ പിച്ചൈയുടെ ആരാധകരായി മലയാളികൾ  (1 hour ago)

ഗുരുദക്ഷിണ സ്ത്രീയുടെ ശരീരം; അനുഭവിക്കേണ്ടി വന്നത് കൊടും യാതന;ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!  (1 hour ago)

9 വിമാനങ്ങളിലായി ആയിരത്തിലേറെ പ്രവാസികൾ ഇന്ന് നാട്ടിലെത്തും  (1 hour ago)

Malayali Vartha Recommends