Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സവാള വില വര്‍ദ്ധനവിന് പിന്നാലെ തക്കാളിവിലയും കുതിച്ചുയരുന്നു; ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര നീക്കം

10 OCTOBER 2019 12:51 PM IST
മലയാളി വാര്‍ത്ത

സവാള വില വര്‍ദ്ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തീവ്രശ്രമം തുടരുന്നതിനിടെ രാജ്യത്ത് തക്കാളിയുടെ വിലയും കുതിച്ചു യരുന്നു. കൃഷി പ്രധാനമായുള്ള കര്‍ണാടക, മഹാരാഷ്ട്ര, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുണ്ടായ കനത്ത മഴമൂലം വിളനാശമുണ്ടായതാണ് സവാളയുടെയും തക്കാളിയുടെയും വില 300% വരെ കുതിച്ചുയരാന്‍ കാരണം. നവരാത്രി ദസറ ഉത്സവങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പേ തന്നെ തക്കാളിയുടെയും സവാളയുടെയും വില ക്രമാതീതമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ 40 മുതല്‍ 60 രൂപ വരെ ഉണ്ടായിരുന്ന തക്കാളിയുടെ വില ഇന്നലെ 80 രൂപയിലേക്ക് കുതിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യതലസ്ഥാനത്ത് സവാളയുടെ വില 80 രൂപയില്‍ തന്നെ തുടരുകയാണ്. 



നിലവില്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിനെക്കാള്‍ വിലയാണ് ഒരു കിലോഗ്രാം സവാളക്കുള്ളത്. 74 രൂപയാണ് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില. കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി തുടരുന്ന വിലക്കയറ്റമാണ് സവാളിയുടെ കാര്യത്തില്‍ ഡല്‍ഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളില്‍ നേരിടുന്നത്. സവാളവില 80 രൂപയിലേക്ക് കടന്നതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ കിലോഗ്രാമിന് 24 രൂപയ്ക്ക് വില്‍പന തുടങ്ങിയിരുന്നെങ്കിലും വിലക്കയറ്റം പിടിച്ചുനിര്‍ത്താനായിട്ടില്ല. ഇതിനെതിരേ നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വില കുറയുന്നതിനുള്ള ഒരു സാഹചര്യവും സംജാതമായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നത്.



സവാള വിലയില്‍ അപകടം മണത്തുതുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ഇറക്കുമതിക്കുള്ള നടപടി തുടങ്ങി. സര്‍ക്കാരിന്റെ പക്കല്‍ ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടെന്ന് കഴിഞ്ഞദിവസം വരെ ആവര്‍ത്തിച്ചിരുന്ന ഭക്ഷ്യപൊതുവിതരണ മന്ത്രാലയം ഒക്ടോബര്‍ അവസാന ആഴ്ചയിലെ ആവശ്യത്തിലേക്ക് 2000 ടണ്‍ ഇറക്കുമതിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. കിലോ ഗ്രാമിന് 25 രൂപ നിരക്കില്‍ സവാള എത്തിക്കാനാണ് ശ്രമം.



കേന്ദ്ര സര്‍ക്കാര്‍ വില പിടിച്ചു നിര്‍ത്താന്‍ കരുതലുണ്ടായിരുന്ന 56000 ടണ്‍ സവാളയില്‍ 18000 ടണ്‍ വിതരണം ചെയ്താണ് കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ ഇടപെട്ടത്. ഇതിന് പിന്നാലെ സവാള കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയും കൈവശംവയ്ക്കുന്നതിന് പരിധി നിശ്ചയിച്ചും സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയും ചെയ്തിരുന്നു. വില 60 രൂപയിലേക്ക് താഴ്ന്നതായി സര്‍ക്കാര്‍ തന്നെ അറിയിച്ചെങ്കിലും ഭാവിയില്‍ പ്രതിസന്ധി കനക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഫെഡ്, നാഷനല്‍ കോപറേറ്റീവ് കണ്‍സ്യൂമേഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട് സവാള വിപണിയിലെത്തിച്ച് വില നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (20 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (45 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends