Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് കേരളത്തിലേക്കും; ആദ്യ സര്‍വ്വീസ് എറണാകുളം തിരുവനന്തപുരം റൂട്ടില്‍

10 OCTOBER 2019 03:41 PM IST
മലയാളി വാര്‍ത്ത

സ്വകാര്യമേഖലയില്‍ സര്‍വ്വീസ് ആരംഭിച്ച തേജസ് ട്രെയിനിന് ലഭിച്ച സ്വീകാര്യതയെത്തുടര്‍ന്ന് എറണാകുളം തിരുവനന്തപുരം റൂട്ടിലടക്കം അടുത്ത 5 വര്‍ഷത്തിനകം സ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നീക്കം തുടങ്ങി. വിമാനക്കമ്പനികളടക്കം സര്‍വ്വീസ് നടത്താനുള്ള സ്വകാര്യ സംരംഭകരുടെ ആവേശം ഉള്‍ക്കൊണ്ട് അടുത്ത് തന്നെ സ്വകാര്യവല്‍ക്കരണ നയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് റെയില്‍വേ. വിമാനക്കമ്പനികളായ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, യാത്രാ പോര്‍ട്ടലായ മേക്ക് മൈ ട്രിപ് എന്നിവയാണ് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള താല്‍പര്യം റെയില്‍വേയെ അറിയിച്ചത്. യാത്രാ കേറ്ററിങ് രംഗത്തുള്ള മറ്റു ചില കമ്പനികളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 



മെട്രോ നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വ്വീസുകള്‍ക്കു പുറമേ മുംബൈ - അഹമ്മദാബാദ്, മുംബൈ - പുണെ, മുംബൈ - ഔറംഗാബാദ്, മുംബൈ - മഡ്ഗാവ്, ഡല്‍ഹി - അമൃത്!സര്‍, ഡല്‍ഹി - ജയ്പുര്‍, ഹൗറ - പുരി, ചെന്നൈ - ബെംഗളൂരു, സെക്കന്ദരാബാദ് - വിജയവാഡ, ഹൗറ - പട്‌ന, ഹൗറ - ടാറ്റാനഗര്‍, ചെന്നൈ - മധുര എന്നിവയാണ് സ്വകാര്യവല്‍ക്കരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന മറ്റ് ഇന്റര്‍സിറ്റി റൂട്ടുകള്‍. ഡല്‍ഹി - ലക്‌നൗ തേജസ് എക്‌സ്പ്രസാണ് ഒക്ടോബര്‍ നാലിന് ആരംഭിച്ച ആദ്യ സ്വകാര്യ ട്രെയിന്‍. ട്രെയിന്‍ വൈകുന്നതിനനുസരിച്ച് യാത്രക്കാര്‍ക്ക് മണിക്കൂറിന് 100 രൂപ മുതല്‍ നഷ്ടപരിഹാരം, 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ നടത്തിപ്പുകാരായ ഐ ആര്‍ സി ടി സി പ്രഖ്യാപിച്ചിരുന്നു. 

5 വര്‍ഷത്തിനുള്ളില്‍ 150 ട്രെയിനുകള്‍ സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വകാര്യപങ്കാളിത്തം സംബന്ധിച്ച ചട്ടക്കൂടു തയ്യാറായാല്‍ താല്‍പര്യമുള്ള സംരംഭകരുടെ യോഗം വിളിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. പങ്കാളിത്തം, ലാഭവിഹിതം തുടങ്ങിയവയെക്കുറിച്ച് വ്യക്തമാക്കുന്നതാവും നയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (17 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (29 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (35 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (42 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends