Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ അനുമതി

12 OCTOBER 2019 03:12 PM IST
മലയാളി വാര്‍ത്ത

സംയോജിത ഗതാഗത സംവിധാനത്തിന്റെ ഭാഗമായി കെ എം ആര്‍ എല്‍ ആവിഷ്‌കരിച്ച വാട്ടര്‍ മെട്രോ പദ്ധതിക്ക് പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഇത് സംബന്ധിച്ച് മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചിവാട്ടര്‍ മെട്രോ പദ്ധതിയുടെ പുരോഗതിക്ക് നിര്‍ണായകമായ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേരള തീരദേശ പരിപാലന അതോറിറ്റി കഴിഞ്ഞ ഫെബ്രുവരിയില്‍ പദ്ധതിക്ക് ശിപാര്‍ശ ചെയ്തിരുന്നു. 

നദികളുടെയോ ജലസ്രോതസുകളുടെയോ ഒഴുക്കിനെ തടസപ്പെടുത്തുന്നതായ ഒരു ഇടപെടലും ഉണ്ടാകരുതെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ദുരന്തനിവാരണ പദ്ധതിയും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും നടപ്പാക്കാന്‍ മന്ത്രാലയം അധികാരികളോട് ആവശ്യപ്പെട്ടു. ആധുനിക രീതിയിലുള്ളതും പരിസ്ഥിതി സൗഹൃദവുമായ ബോട്ടുകളാണ് പദ്ധതിയില്‍ ഉപയോഗിക്കേണ്ടത്. 

വേഗമേറിയതും സുരക്ഷിതവുമായ ജലയാനങ്ങള്‍ ഉപയോഗിച്ച് വിശാല കൊച്ചി മേഖലയിലേയും പ്രാന്ത പ്രദേശങ്ങളിലേയും ജലഗതാഗതം ആധുനികവത്കരിക്കുന്ന പദ്ധതിയാണ് വാട്ടര്‍ മെട്രോ. വാട്ടര്‍ മെട്രോ പദ്ധതി ഈ വര്‍ഷം അവസാനം തുടങ്ങാനാണ് കെ എം ആര്‍ എല്‍ ഉദ്ദേശിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (17 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (29 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (35 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (42 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends