മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസെബിലിറ്റീസ് പിജി ഡിപ്ളോമ
കലിക്കറ്റ് സര്‍വകലാശാലാ ലൈഫ്ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ് നടത്തുന്ന പിജി ഡിപ്ളോമ ഇന്‍ മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസെബിലിറ്റീസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ സര്‍വകലാശാലാ ബിരുദം/തത്തുല്യം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന്റെ ഫീസ് 12,600 രൂപ. പ്രായപരിധിയില്ല. അപേക്ഷാ ഫോം പഠനവകുപ്പിലും www.universityofcalicut.info വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ, നൂറ് രൂപ ചലാന്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷിപ്പെടുത്തിയ പകര്‍പ്പുകള്‍, അഞ്ച് രൂപ സ്റ്റാമ്പ് ഒട്ടിച്ച് വിലാസം എഴുതിയ കവര്‍ സഹിതം പഠനവകുപ്പില്‍ 21–നകം ലഭിക്കണം. സര്‍വകലാശാലാ ക്യാമ്പസില്‍ ശനിയാഴ്ചയും ഞായറാഴ്ചയും മറ്റ് അവധി ദിനങ്ങളിലുമായിരിക്കും ക്ളാസുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha