മലയാളത്തിൽ നിന്നും എൽ.ഡി.സി. ക്കു വരാൻ സാധ്യതയുള്ളവ

1. 'വിധായകപ്രകാരത്തിന്' ഉദാഹരണം ?
പറയണം
Notes
ശീലം, വിധി, കൃത്യം തുടങ്ങിയ അര്‍ത്ഥങ്ങളെ ക്രിയയാല്‍ ചേര്‍ക്കുന്നതാണ് വിധായകപ്രകാരം. ഇതിന്റെ പ്രത്യയങ്ങള്‍ 'അണം, ഒണം' എന്നിവയാണ്.
2. ഇവിടെ എല്ലാവരും സന്തോഷത്തോടെ കഴിയണം - ഈ ക്രിയ.
വിധായകപ്രകാരം
3. ആദേശസന്ധിക്ക് ഉദാഹരണം ?
നെന്മണി
നെല്ല് + മണി - 'ല' യ്ക്ക് പകരം 'ന.
4. ചാട്ടം എന്ന പദം ഏത് വിഭാഗത്തില്‍ പെടുന്നു ?
ക്രിയാനാമം
5. 'ഉ' എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്?
ഉദ്ദേശികയുടെ
ക്ക് , ഉ എന്നിവ ഉദ്ദേശികയുടെ പ്രത്യയയങ്ങളാണ്.
6. 'ഈരേഴ്' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തില്‍ പെടുന്നു?
സാംഖ്യം
7. മുന്‍വിനയെച്ചത്തിന് ഉദാഹരണം?
പോയിക്കണ്ടു
പൂര്‍ണ്ണ ക്രിയയ്ക്ക് മുന്‍പ് നടക്കുന്ന ക്രിയയാണ് മുന്‍വിനയെച്ചം.
8. ഏറ്റവും ചെറിയ ഭാഷ ഘടകം ഏത്?
വർണം
9 .വാക്യം നിർമ്മിക്കാൻ സജ്ജമായ ശബ്ദം?
പദം
10. സ്വര സഹായം കൂടാതെ ഉച്ചരിക്കുന്ന അക്ഷരങ്ങളാണ്?
ചില്ലുകൾ
വിഭക്തി
വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു.
മലയാളത്തിലുള്ള ഏഴു വിഭക്തികൾ താഴെപ്പറയുന്നു.
നിർദ്ദേശിക (Nominative)
കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാ:- രാമൻ, സീത
പ്രതിഗ്രാഹിക (Accusative)
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.
ഉദാ:- രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.
കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല.
ഉദാ:- അവൻ മരം വെട്ടിവീഴ്ത്തി
സംയോജിക ( Conjuctive)
നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.
ഉദാ:- രാമനോട്, കൃഷ്ണനോട്, രാധയോട്
ഉദ്ദേശിക (Dative)
നാമത്തിന്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്.
ഉദാ:- രാമന്, രാധക്ക്
പ്രയോജിക (Instrumental)
നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.
ഉദാ:- രാമനാൽ, രാധയാൽ
സംബന്ധിക (Genitive / Possessive)
നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.
ഉദാ:- രാമന്റെ, രാധയുടെ
ആധാരിക (Locative)
നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.
ഉദാ:- രാമനിൽ, രാമങ്കൽ, രാധയിൽ
കാരകം
വാക്യത്തിൽ ക്രിയയ്ക്കും അതിനോട് ചേർന്നുവരുന്ന നാമങ്ങൾക്കും തമ്മിലുള്ള അർത്ഥപരമായ ബന്ധത്തെയാണ് കാരകം എന്ന് വിളിക്കുന്നത്.
വാക്യഘടനാപരമായി, ക്രിയയുടെ ആകാംക്ഷയെ പൂരിപ്പിക്കുന്ന നാമപദങ്ങളോ പദസംഘാതങ്ങളോ ആണ് കാരകം എന്ന് പറയാം.
‘രാമൻ രാവണനെ കൊന്നു‘ എന്ന വാക്യത്തിൽ ക്രിയ ചെയ്യുന്നയാളായതിനാൽ രാമൻ കർതൃകാരകവും ക്രിയയ്ക്ക് വിധേയമാകുന്നതിനാൽ രാവണൻ കർമ്മകാരകവുമാണ്. 'നാമവും ക്രിയയും തമ്മിലുള്ള യോജന കാരകം' എന്ന് കേരളപാണിനി കാരകത്തെ നിർവ്വചിച്ചിരിക്കുന്നു.
വിവിധ കാരകങ്ങൾ
കർത്താവ്: ക്രിയ നിർവ്വഹിക്കുന്നത് ആരാണോ (എന്താണോ) അത്.(കർത്തൃകാരകം)
ഉദാ: പക്ഷി ചിലച്ചു.
കർമ്മം: ക്രിയയുടെ ഫലം എന്തിനെ അല്ലെങ്കിൽ ആരെ ആശ്രയിക്കുന്നുവോ അത്.(കർമ്മകാരകം)
ഉദാ: പശുവിനെ അടിച്ചു.
സാക്ഷി: കർത്താവ് ക്രിയാനിർവ്വഹണത്തിന് അഭിമുഖീകരിക്കുന്നത് ആരോടോ (എന്തിനോടോ) അത്.(സാക്ഷികാരകം)
ഉദാ: കൃഷ്ണനോട് പറഞ്ഞു.
സ്വാമി: കർമ്മത്തെ അനുഭവിക്കുന്നത് ആരോ (എന്തോ) അത്.(സ്വാമികാരകം)
ഉദാ: കുഞ്ഞിന് കൊടുത്തു.
കരണം: ക്രിയ നിർവ്വഹിക്കുന്നതിന് കർത്താവിന്റെ ഉപകരണം.(കരണകാരകം)
ഉദാ: വടികൊണ്ട് അടിച്ചു.
ഹേതു: ക്രിയയുടെ കാരണം.(കാരണകാരകം)
ഉദാ: മഴയാൽ നനഞ്ഞു.
അധികരണം: ക്രിയയ്ക്ക് ആധാരമായിനിൽക്കുന്നത് എന്തോ അത്.(അധികരണകാരകം)
ഉദാ: നിലത്ത് വീണു.
https://www.facebook.com/Malayalivartha