കണ്‍ജുറിംഗ് 2 കാണുന്നതിനിടെ മരിച്ചയാളുടെ മൃതദേഹം കാണാനില്ല
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്‍ജുറിംഗ് 2 കാണുന്നതിനിടെ മരിച്ചയാളുടെ മൃതദേഹം കാണാനില്ല. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ ശ്രീ ബാലസുബ്രഹ്മണ്യര്‍ തീയറ്ററില്‍ സിനിമ കണ്ടു കൊണ്ടിരുന്ന ആന്ധ്ര സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഡോക്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരുന്നു.
എന്നാല്‍ മൃതദേഹവും ആശുപത്രിയിലേക്ക് പോയ ഇയാളുടെ സുഹൃത്തിനെയും കാണാനില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സിനിമ കാണുന്നതിനിടെ കുഴഞ്ഞു വീണ 65കാരനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്ന് മരണകാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടം നിര്‍ദ്ദേശിക്കുകയായിരുന്നു.
മൃതദേഹം കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ സിനിമയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും വര്‍ധിക്കുകയാണ്. അതിനിടെ കണ്‍ജുറിംഗ് കാണുന്നതിനിടെ പ്രേതബാധയുണ്ടായ ഒരു സ്ത്രീയുടെ വീഡിയോയും ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. വീഡിയോ യഥാര്‍ത്ഥമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വീഡിയോ 2013ല്‍ ചിത്രീകരിക്കപ്പെട്ടതാണെന്നും ചില വാദങ്ങളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha