മരട് ഫ്ലാറ്റ് പൊളിക്കൽ സിനിമയാകുന്നു; ഫ്ലാറ്റ് പൊളിക്കുന്ന ദിവസം തന്നെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി മരടിലെ ഫ്ലാറ്റുകൾ ഇന്ന് നിലം പൊത്തുമ്പോൾ ഈ സംഭവത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. മരട് 357 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് കണ്ണൻ താമരക്കുളമാണ്. അബ്രഹാം മാത്യുവും സുദര്ശന് കാഞ്ഞിരംകുളവും ചേർന്ന് ചിത്രം നിർമിക്കുന്നു.
മരട് ഫ്ലാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ദിനേശ് പള്ളത്താണ്. പട്ടാഭിരാമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രം കൂടിയാണ് മരട് 357. ബിൽഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് ചിത്രത്തിലെന്നാണ് സൂചന. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവർ ചിത്രത്തിന് സംഗീതം ഒരുക്കുന്നു.
https://www.facebook.com/Malayalivartha