മലയാളത്തിൽ വീണ്ടുമൊരു ഹൊറർ ചിത്രം; ചിത്രത്തിന്റെ ഭീതിപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി
ഒരിടവേളക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു ത്രില്ലർ ഹൊറർ ചിത്രം എത്തുന്നു. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം 'ഇഷ' ആണ് ഉടൻ പ്രദർശനത്തിന് എത്തുന്നത്.പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തുന്ന ദൃശ്യാവിഷ്കരണമാണ് ചിത്രത്തിനുള്ളതെന്നാണ് സൂചന.ഹൊറർ-ത്രില്ലർ പശ്ചാത്തലം തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.
സ്വർണ്ണ കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് 'ഇഷ'. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വിഷ്യൽ ഡ്രീംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത് സുകുമാർ എംടിയാണ്. മാട്ടുപ്പെട്ടി മച്ചാൻ, സുന്ദര പുരുഷൻ, മായാമോഹിനി തുടങ്ങിയവായണ്ജോസ് തോമസിന്റെ ഹിറ്റ് ചിത്രങ്ങൾ.
https://www.facebook.com/Malayalivartha