Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസ്സിൽ പ്രൊപ്പോസൽ സീൻ; അലക്‌സാൻഡ്രയോട് പ്രണയം പറഞ്ഞ് സുജോ; സുജോയുടെ പ്രണയം പൂവണിയുമോ, മറുപടിക്കായി കാത്ത് പ്രേക്ഷകർ

11 JANUARY 2020 01:35 PM IST
മലയാളി വാര്‍ത്ത

പ്രണയനിമിഷങ്ങളുമായി ബിഗ് ബോസ് വീട്. അഞ്ചാം ദിനത്തിലെ ബിഗ് ബോസ് എപ്പിസോഡ് ആണ് പ്രണയ നിമിഷങ്ങൾക്ക് സാക്ഷിയായത്. പ്രണയ രംഗങ്ങളിൽ നിറഞ്ഞു നിന്നത് ബിഗ് ബോസ്സിലെ യുവ മത്സരാർത്ഥികളായ അലക്‌സാന്ദ്രയും സുജോയും.

അഞ്ചാം ദിവസത്തിലേ ബിഗ് ബോസ് വീട്ടിൽ നടന്ന സംഭവങ്ങളായിരുന്നു പ്രേക്ഷകർക്ക് സൂചനകൾ നൽകിയത്. മത്സരാർത്ഥികൾ എല്ലാവരും ചേർന്ന് പാട്ടിനോടൊപ്പം കളിക്കുകയായിരുന്നു. രാജിനി ചാണ്ടി ആയിരുന്നു കളി നിയന്ത്രിച്ചത്. സൗണ്ട് നിൽക്കുമ്പോൾ ആരുടെ കയ്യിലാണോ തലയിണ എത്തുന്നത് അവർ മറ്റുള്ളവർ നൽകുന്ന നിർദേശം പാലിക്കണം. ആര്യക്കായിരുന്നു ആദ്യം നറുക്ക് വീണത്. തുടർന്ന് ആര്യ ഇഞ്ചി മിട്ടായി കടല എന്നിവ വിൽക്കുന്ന ആളായി മാറി. അതിനുശേഷം പണികിട്ടിയത് വീണ നായർക്കായിരുന്നു. വീണ ഒരു ആർ ജെ ആയി ബിഗ് ഹവ്‌സിലെ എല്ലാ മത്സരാർത്ഥികളെയും കുറിച്ച് ഒറ്റ വാക്യത്തിൽ വിവരണം നൽകാനായിരുന്നു നിർദേശം. അത് വളരെ രസകരമായി വീണ അവതരിപ്പിക്കുകയും ചെയ്തു. പൊട്ടിച്ചിരികളോടെയും കയ്യടികളോടെയും ഏവരും വീണയെ പ്രശംസിച്ചു. തുടർന്നാണ് നടനും മോഡലുമായ സുജോ മാത്യുവിന് മറ്റുള്ളവർ ചേർന്ന് രസകരമായ പണി കൊടുക്കുന്നത് .

ബിഗ് ഹവ്‌സിലെ മൂന്ന് പേരെ പ്രൊപ്പോസ് ചെയ്യുക എന്ന ടാസ്‌ക്കായിരുന്നു സുജോയ്ക്ക് ലഭിച്ചത്. ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാം. ആര്യ, മഞ്ജു പത്രോസ്, അലക്‌സാൻഡ്ര എന്നിവരയെ ആണ് സുജോ തിരഞ്ഞെടുത്തത്. ആദ്യം സുജോ പ്രൊപ്പോസ് ചെയ്തത് ആര്യയെയായിരുന്നു. ആര്യയെ ഒരുപാട് ഇഷ്ടമാണെന്നും, ഇനിയും പ്രണയം മറച്ചുവെക്കാൻ സാധിക്കില്ല എന്നുമൊക്കെയാണ് സുജോ ആര്യയോട് പറഞ്ഞത്. ഒരു കാമുകന്റെ ഭാവങ്ങളോടെയാണ് സുജോ ആര്യയോട് സംസാരിച്ചത്. തന്നെ ഇഷ്ടമാണെങ്കിൽ ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന പാത്രത്തിന്റെ പുറകിൽ എഴുതി വെച്ച് തന്നെ അറിയിക്കണം എന്നായിരുന്നു സുജോ നിർദേശിച്ചത്. എന്നാൽ ഇഷ്ട്ടമാണെങ്കിൽ രണ്ട് മുട്ട നൽകാമെന്നായിരുന്നു ആര്യ മറുപടി പറഞ്ഞത്. ഇഷ്ടമില്ലെങ്കിൽ മുട്ടയുമില്ല. മുട്ടയില്ലെങ്കിൽ ഫ്രൂട്ട്സ് എന്തെങ്കിലും തന്നാൽ മതിയെന്നായിരുന്നു സുജോയുടെ രസകരമായ മറുപടി. തുടർന്ന് സുജോ മഞ്ജുവിനെ പ്രണയം അറിയിക്കാൻ ആരംഭിച്ചു. തനിക്ക് പണ്ട് മുതൽക്കേ തന്നെക്കാൾ പ്രായം കൂടിയ ആളെ പ്രണയിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും ചേച്ചിയെ കണ്ടപ്പോൾ വളരെ ഇഷ്ടമായി എന്നൊക്കെ ആണ് സുജോ മഞ്ജുവിനോട് പറഞ്ഞത്. തന്റെ പ്രണയം സ്വീകരിക്കണമെന്നും സുജോ പറഞ്ഞു.

ഇതിനുശേഷമാണ് സുജോ അലക്‌സാൻഡ്രയെ പ്രൊപ്പോസ് ചെയ്യാൻ തുടങ്ങിയത്. തനിക്ക് അലക്‌സാൻഡ്രയെ ഒരുപാട് ഇഷ്ടമാണെന്നും പറഞ്ഞറിയിക്കാൻ ആകാത്ത വിധം ഇഷ്ട്ടമുണ്ടെന്നും, ഉറങ്ങാൻ പോകുമ്പോൾ അലക്‌സാൻഡ്ര അവിടെ നിന്ന് നോക്കുമ്പോഴൊക്കെ ഇഷ്ടം തോന്നാറുണ്ടെന്നും, തന്നെ വിവാഹം കഴിക്കുമോയെന്നും ആണ് സുജോ പറഞ്ഞത്. കൂടാതെ തന്നെ വിവാഹം ചെയ്യുകയാണെങ്കിൽ സമ്മാനമായി ഒരു ഫ്‌ളൈറ്റ് വാങ്ങി തരാം എന്നും സുജോ അലക്‌സാൻഡ്രയെ പ്രൊപ്പോസ് ചെയ്തുകൊണ്ട്പറഞ്ഞു . പക്ഷെ വിവാഹ ശേഷം തങ്ങളുടെ ഫ്‌ളൈറ്റ്ക്രാഷ് ലാൻഡ് ചെയ്യിക്കരുത് എന്നൊരു നിർദേശവും അലക്‌സാൻഡ്രക്ക് നൽകി.തുടർന്ന് മുട്ട് കുത്തി നിന്ന് അലക്‌സാൻഡ്രയുടെ കൈ പിടിച്ച് പ്രണയം തുറന്നു പറയുകയും ചെയ്തു. ആർപ്പുവിളികളോടെയും കയ്യടികളോടെയുമാണ് മറ്റ് മത്സരാർത്ഥികൾ ഈ പ്രൊപ്പോസൽ സീൻ ആഘോഷിച്ചത്.

കളി കാര്യമാകുമോ എന്ന് മാത്രം ഇനി അറിഞ്ഞാൽ മതി. കഴിഞ്ഞ സീസണിലെ പേർളി ശ്രീനിഷ് സംഭവങ്ങൾ ഇത്തവണയും ആവർത്തിക്കുമോ എന്നാണ് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നത്. ഏതായാലും പ്രണയ രംഗങ്ങൾ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഇനി കാണേണ്ടത് തമാശ യാഥാർഥ്യമാകുമോ എന്ന് മാത്രമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends