ആസിഫ് അലിയും സണ്ണി വെയ്നും ത്രില്ലർ ചിത്രത്തിൽ; രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഉടനെത്തും
തുറമുഖത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രത്തിൽ ആസിഫ് അലി പോലീസ് വേഷത്തിൽ. താൻ ശരിക്കും ആവേശഭരിതനാണെന്നും , ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ എന്നും താരം പറയുന്നു. ഒരു പോലീസ് അതിജീവന കഥയാണ് ചിത്രം പറയുന്നത്. ഉത്തരേന്ത്യയിൽ ആണ് ചിത്രത്തിന്റെ ലൊക്കെഷനുകൾ. ആസിഫിനെ കൂടാതെ സണ്ണി വെയ്ൻ, അലൻസിയർ ലേ ലോപ്പസ്, ഷറഫുദ്ദീൻ, മണികന്ദൻ ആചാരി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. രാജീവ് രവിയുടെ അവസാന രണ്ട് സിനിമകളായ തുറമുഖം, കമ്മട്ടിപാടം എന്നിവയ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങളായിരുന്നു. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സമകാലിക കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന കുറ്റം ശിക്ഷയും ആണ് ചിത്രത്തിന്റെ പ്രമേയം. ഉത്തരേന്ത്യയെ കൂടാതെ ചിത്രത്തിലെ ചില ഭാഗങ്ങൾ കേരളത്തിലും ചിത്രീകരിക്കുന്നുണ്ട്.
അതേസമയം, മുപ്പതുകളിലെയും 40 കളിലെയും കഥ പറയുന്ന രാജീവ് രവി ചിത്രം തുറമുഖത്തിന്റെ ചിത്രീകരണം പൂർത്തിയായി. തീരദേശ സമൂഹത്തെ ചുറ്റിപ്പറ്റിയാണ് സിനിമ പറയുന്നത്. നിവിൻ പോളി, ഇന്ദ്രജിത്ത്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha