നടിമാരിൽ ഏറ്റവും സുന്ദരി അനു സിത്താരയെന്നു ഉണ്ണി മുകുന്ദൻ; മാമാങ്കത്തിലെ വേഷത്തിൽ നടി അതിസുന്ദരിയായിരുന്നു എന്ന് താരം
മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടി അനു സിത്താരായെന്ന് നടൻ ഉണ്ണി മുകുന്ദൻ. മലയാളത്തിലെ മസിലളിയൻ എന്ന് വിളിപ്പേരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ദിവസം ക്ലബ്.എഫ് എമ്മില്‍ ആര് ജെ റാഫിയുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ മാമാങ്കത്തിലെ താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് താരം നടിയെക്കുറിച്ച് ഇത്തരമൊരു പരാമർശം നടത്തിയത്. അനു സിത്താരയെക്കുറിച്ചു ചോദിച്ചപ്പോള്‍ മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയെന്നാണ് ഉണ്ണി മുകുന്ദന് വിശേഷിപ്പിച്ചത്. നേരിട്ടു പറഞ്ഞിട്ടുണ്ടോ എന്ന ആര് ജെയുടെ ചോദ്യത്തിന് അതിന്റെ ആവശ്യമൊന്നുമില്ലെന്നായിരുന്നു ഉണ്ണി മറുപടി നൽകിയത്. മാമാങ്കത്തില്‍ മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായി അനു അഭിനയിച്ചത് കാണാന്‍ നല്ല രസമായിരുന്നുവെന്നും ഉണ്ണി മുകുന്ദന് അഭിമുഖത്തിൽ പറഞ്ഞു.
അടുത്തിടെ തന്റെ മസിലുകൾക്ക് വിട പറഞ്ഞു കുടവയറനായി താരം മേക്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. മേപ്പടിയാൻ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരം ഇത്തരമൊരു പരീക്ഷണം നടത്തിയത്. ചിത്രത്തിൽ ഒരു ഗ്രാമീണ യുവാവായാണ് താരം അഭിനയിക്കുന്നത്.
https://www.facebook.com/Malayalivartha