അജയന്റെ രണ്ടാം മോഷണം; പോസ്റ്റർ പുറത്തിറങ്ങി; വ്യത്യസ്ത രൂപത്തിലുള്ള പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ
ടോവിനോ തോമസ് മൂന്ന് കഥാപാത്രങ്ങളിൽ എത്തുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. മൂന്ന് കാലഘട്ടങ്ങളിലാണ് ചിത്രം മുന്നേറുന്നത്. ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധായകൻ. ഓഗസ്റ്റിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന. സുജിത് നമ്പിയാരാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം.
എന്ന് നിന്റെ മൊയ്തീന്, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നി ചിത്രങ്ങളുടെ സഹ സംവിധായകനാണ് ജിതിന് ലാല്‍. ഇത് തന്റെ കരിയറിലെ നാഴിക കല്ലാണ്എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ടൊവിനോ പറഞ്ഞത്. കളരിക്ക് ഏറെ പ്രാധാന്യം നല്കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് ചിത്രം കടന്നു പോകുന്നത്.
https://www.facebook.com/Malayalivartha