Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധർമജൻ ദാ വന്നു ദേ പോയി; വന്നുകയറിയയുടനെ പറഞ്ഞുവിടാൻ ധർമജൻ ബിഗ് ഹവ്‌സിൽ ചെയ്ത കുറ്റമെന്ത്; അറിയാൻ കാത്തിരുന്ന് പ്രേക്ഷകർ

12 JANUARY 2020 11:44 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് ചൂട് പിടിച്ചു തുടങ്ങിയിരിക്കുന്നു. പതിയെ ഓടി തുടങ്ങിയ വണ്ടി ഇപ്പോൾ ആറാം ദിനത്തിൽ എത്തി നിൽക്കുകയാണ്. കളി ചിരികളും തമാശകളും പൊട്ടിത്തെറികളും വാഗ്വാദങ്ങളും ഒക്കെയായി ഒരാഴ്ച പിന്നിട്ടിരിക്കുന്നു. അതിനിടയിൽ ബിഗ് ബോസ്സിൽ വലിയൊരു ബോംബ് പൊട്ടിയിരിക്കുന്നു. ഒരു പുതിയ മത്സരാർത്ഥി ഏവരെയും ഞെട്ടിച്ചുകൊണ്ട് പേടിപ്പിച്ചുകൊണ്ട് ബിഗ് ഹവ്‌സിൽ കടന്നു വന്നിരിക്കുകയാണ്. തീവ്രവാദികളെ പോലെ ഒരു സംഘം മുഖം മൂടി അണിഞ്ഞവർ പെട്ടന്ന് ആയുധങ്ങളുമായി ഹവ്‌സിലേക്ക് കടന്നു വരുന്നു. ആ സമയം പുറത്തുണ്ടായിരുന്നത് സുജോ മാത്യു, മഞ്ജു പത്രോസ്, ആർ ജെ രഘു എന്നിവരായിരുന്നു. മഞ്ജു പത്രോസ് അലറിക്കരഞ്ഞു കൊണ്ട് ഇറങ്ങിയോടി. പെട്ടന്ന് ഒരു ഭീകരാന്തരീക്ഷമായിരുന്നു ബിഗ് ബോസ്സിൽ നിറഞ്ഞത്. ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള നടൻ ധർമജന്റെ എൻട്രിയായിരുന്നു അത്.

ആർപ്പുവിളികളോടെയും കയ്യടികളോടെയുമാണ് ധർമ്മജനെ മറ്റ് മത്സരാർത്ഥികൾ വരവേറ്റത്. പെട്ടന്ന് തന്നെ ധർമ്മജൻ എല്ലാവരുമായി അടുത്തു. എല്ലാവരോടും വിശേഷങ്ങൾ കൈമാറി. സാജുവിനോടും തെസ്നി ഖാനോടും ഒക്കെ അവരുടെ വീട്ടിലെ വിശേഷങ്ങൾ കൈമാറി. ആദ്യ ദിവസം തന്നെ ധർമജനു ബിഗ് ബോസ് പണികൊടുത്തു. ബിഗ് ഹവ്‌സിലെ ഓരോ മത്സരാർത്ഥികളെയും അനുകരിച്ചു കാണിക്കാനായിരുന്നു ധർമ്മജനു കിട്ടിയ ആദ്യത്തെ ടാസ്ക്ക്. വളരെ രസകരമായി തന്നെ ധർമ്മജൻ ഏവരെയും അനുകരിച്ചു.

കുറച്ച് കഴിഞ്ഞ് മത്സരാർത്ഥികളോട് സംസാരിക്കാൻ ബിഗ് ബോസ്സെത്തി. ബിഗ് ഹവസിലെ ഏവരുടേയും വിശേഷങ്ങളും വിഷമങ്ങളും ആവശ്യങ്ങളും ഒക്കെ ബിഗ് ബോസ്സായ മോഹൻ ലാൽ ചോദിച്ചറിഞ്ഞു. ഇതിനു ശേഷമാണു മത്സരാർത്ഥികളെ അമ്പരപ്പിച്ചുക്കൊണ്ട് ആ വലിയ ബോംബ് വീണത്. ബിഗ് ഹവ്‌സിൽ നിന്നും ഒരാൾ പുറത്തു പോകുന്നു. ബിഗ് ഹവസിലെ നിയമങ്ങൾ ആരെങ്കിലും തെറ്റിച്ചോ എന്ന ചോദ്യത്തിനാണ് ധർമ്മജൻ കയ്യുയർത്തിയത്. ആദ്യം പ്രേക്ഷകർക്കും മത്സരാര്ഥികളും ഒക്കെ ഒന്നും മനസ്സിലായിരുന്നില്ല. അമ്പരന്ന മുഖങ്ങളായിരുന്നു എവിടെയും.എല്ലാവരും ധർമ്മജനെ മുൻവാതിലിലൂടെ യാത്രയാക്കാനായിരുന്നു ബിഗ് ബോസ് നൽകിയ നിർദേശം. ഏവരും സന്തോഷത്തോടെയും ചെറിയ വിഷമത്തോടെയും യാത്രയാക്കി.

പിന്നെ നടന്നത് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു. ബിഗ് ഹവസിലെ വലിയൊരു ട്വിസ്റ്റ്. ബിഗ് ബോസിനും ധർമ്മജനും പ്രേക്ഷകർക്കും മാത്രം അറിയാവുന്ന ഒരു ട്വിസ്റ്റ്. ധർമ്മജനെ ഒരു ദിവസത്തേക്ക് മാത്രം അയക്കുകയായിരുന്നു ബിഗ് ബോസ് ബിഗ് ഹവസിലേക്ക്. പെട്ടന്നൊരാൾ വിട്ടുപോകുമ്പോൾ മറ്റ് മത്സരാർഥികൾ എങ്ങനെ പ്രതികരിക്കുമെന്നറിയാനായിരുന്നു അത്തരമൊരു നീക്കം.ബിഗ് ഹവസിൽ നടക്കുന്നതൊക്കെ സ്ക്രിപ്പ്റ്റഡ് ആണോ എന്ന ചോദ്യവും മോഹൻ ലാൽ ഉന്നയിച്ചു. അങ്ങനെ തോന്നിയില്ല എന്നായിരുന്നു ധർമ്മജന്റെ മറുപടി. ബിഗ് ഹവസിലെ കാര്യങ്ങളൊന്നും പുറത്തു പറയരുതെന്ന് നിർദേശത്തോടെയാണ് മോഹൻ ലാൽ ധർമ്മജൻ യാത്രയാക്കിയത്.

ബിഗ് ഹാവ്‌സിൽ ഇനി എന്തൊക്കെ ട്വിസ്റ്റുകൽ വരാറുണ്ടെന്ന് വരും ദിവസങ്ങളിൽ അറിയാം. ഒരാഴ്ച പിന്നിടുമ്പോൾ ആരോക്കെ ഇനിയും തുടരും ആരോക്കെ പുറത്താകുമെന്നും കണ്ടിരുന്നു തന്നെ മനസിലാക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends