മമ്മുട്ടി-മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ദ് പ്രീസ്റ്റ്'; പോസ്റ്റർ പുറത്തിറങ്ങി; കാത്തിരിപ്പോടെ ആരാധകർ
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദ് പ്രീസ്റ്റ്' എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ദ് പ്രീസ്റ്റ് എന്ന ചിത്രത്തിനുണ്ട് . ജോഫിൻ ടി ചാക്കോ തന്നെ കഥയെഴുതിയ ചിത്രത്തിൽ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, രമേഷ്പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ സംക്രാന്തി, മധുപാൽ, ടോണി, സിന്ധു വർമ്മ, അമേയ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തിളങ്ങിയ ബേബി മോണിക്ക ദ് പ്രീസ്റ്റിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. കരിക്ക് എന്ന വെബ് സീരിസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അമേയ. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha