അനുപം ഖേറിനോട് 'അയ്യേ' എന്ന് പാർവതി; നടിയുടെ പരിഹാസം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു
പൗരത്വഭേതഗതി നിയമത്തെ എതിർത്തും പിന്തുണച്ചും നിരവധി നടി നടൻമാർ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മറ്റൊരു വാർത്ത പുറത്തുവന്നിരിക്കുന്നത്.പൗരത്വഭേതഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിനെ പിന്തുണച്ച് രംഗത്ത് വന്ന ബോളിവുഡ് നടന് അനുപം ഖേറിനെ പരിഹസിച്ച് നടി പാര്‍വതി സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ അനുപം ഖേറിന്റെ വീഡിയോ പങ്കുവച്ച പാര്‍വതി ''അയ്യേ'' എന്നാണ് മറുപടി കുറിച്ചിരിക്കുന്നത്. ഒറ്റ വാക്കില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം .എല്ലാ ഇന്ത്യക്കാരോടും എനിക്ക് പറയാനുള്ളത് എന്ന കുറിപ്പോടെ അനുപം ഖേര്‍ ഒരു സന്ദേശം പങ്കുവച്ചിരുന്നു. പൗരത്വഭേതഗതി നിയമത്തെ പിന്തുണക്കുന്ന രീതിയിലാണ് ബോളിവുഡ് സീനിയർ നടൻ അനുപം ഖേർ സംസാരിച്ചത്. ഇതിനെ പരിഹസിചാണ് നടി പാർവതി സമൂഹ മാധ്യമ പേജിൽ അയ്യേ എന്ന് കുറിച്ചത് .
പൗരത്വഭേതഗതി നിയമത്തിനെതിരേ തുടക്കം മുതല്‍ പ്രതിഷേധം ഉയര്‍ത്തിയ സിനിമാ താരമാണ് പാര്‍വതി. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ പാര്‍വതിയും പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha