ബിഗ് ബോസ്സിലെ രണ്ടാം ക്യാപ്റ്റൻ സാജു നവോദയ; തുണച്ചത് ലാലേട്ടൻ; പാഷാണം ഷാജി പാഷാണം ആകുമോ
ബിഗ് ബോസ് ഒന്നാം വാരം പിന്നിട്ടിരിക്കുന്നു.സംഭവബഹുലമായ പല നിമിഷങ്ങളും ഇതിനിടയിൽ കടന്നുപോയി . പിണക്കങ്ങളും ഇണക്കങ്ങളും തമാശകളും പൊട്ടിച്ചിരികളും ഒക്കെയായി കടന്നു പോയ ദിവസങ്ങൾ. അഭിപ്രായ പ്രകടനങ്ങളും എതിർപ്പുകളും ഉപദേശങ്ങളും തുറന്നുപറച്ചിലുകളും പ്രണയം വെളിപ്പെടുത്തലുമൊക്കെയായി രസമുള്ള നിമിഷങ്ങളിലൂടെയാണ് മത്സരാര്ഥികളും പ്രേക്ഷകരും ഒരുപോലെ കടന്നു പോയത്. ബിഗ് ബോസ് ഒരാഴ്ച പിന്നിടുമ്പോൾ പല മാറ്റങ്ങൾക്കും വേദിയാകുകയാണ് ബിഗ് ഹാവ്സ്.അതിൽ പ്രധാനമായ ഒന്നാണ് രാജിനി ചാണ്ടിയുടെ ക്യാപ്റ്റൻ പദവി ഒഴിയൽ. രാജിനിക്കു ശേഷം രണ്ടാമനായി ക്യാപ്റ്റൻ പദവിയിലേക്ക് എത്തിയിരിക്കുന്നത് പാഷാണം ഷാജി എന്ന സാജു നവോദയ ആണ്.
ബിഗ് ബോസ്സിന്റെ നിർദേശത്തെ തുടർന്നാണ് ഇത്തരമൊരു പുതിയ നടപടി. ബിഗ് ബോസ്സിന്റെ നിർദേശം മറ്റ് മത്സരാര്ഥികളിൽ എത്തിക്കാൻ ചുമതലപ്പെടുത്തിയത് ആര്യയെയായിരുന്നു. ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കിൽ മത്സരിക്കാൻ മൂന്ന് പേരെ തിരഞ്ഞെടുക്കേണ്ട ചുമതല മറ്റ് മത്സരാര്ഥികൾക്കായിരുന്നു. ഇതേതുടർന്ന് മത്സരത്തിനായി രജിത്ത് കുമാർ, സുരേഷ്, സാജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഗാർഡനിൽ ഒരു വെള്ള ബോർഡ് സ്ഥാപിച്ചിരുന്നു. അതിൽ മോഹൻ ലാലിൻറെ സിനിമകളുടെ പോസ്റ്ററുകളുടെ കാലക്രമത്തിന് അനുസരിച്ചു ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. 90 സെക്കന്റ് ആണ് ഓരോ മത്സരാര്ഥിക്കും അനുവദിച്ച സമയം. മത്സരിക്കാൻ ആദ്യമെത്തിയത് സുരേഷ് ആയിരുന്നു തുടർന്ന് രജിത്തും അവസാനം സാജുവും. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിജയിയായത് സാജു നവോദയാണ് . മോഹൻ ലാൽ സിനിമകൾ അധികമൊന്നും ക്രമം തെറ്റാതെ നിരത്താൻ സാജുവിന് സാധിച്ചു. തുടർന്ന് വിവിധ ജോലികൾ നാലു ഗ്രുപ്പുകളിലായി സാജുവിന്റെ നിർദേശത്തെ തുടർന്ന് തിരിക്കുകയും ചെയ്തു.
പോയവാരത്തിലെ ക്യാപ്റ്റനായ രാജിനിയുമായി പല മത്സരാർത്ഥികൾക്കും പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു.സാജുവിന്റെ ക്യാപ്റ്റൻ പദവി മറ്റുള്ളവരിൽ എന്തൊക്കെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടാക്കുമെന്ന് ഇനി വരും ദിവസങ്ങളിൽ കണ്ടറിയാം. സാജു കണിശക്കാരനായ ക്യാപ്പ്റ്റനാണോ അതോ പാവത്താനാണോ എന്നും കണ്ടു തന്നെ അറിയണം.
https://www.facebook.com/Malayalivartha