Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുറത്താക്കേണ്ടവരുടെ ലിസ്റ്റിൽ ഒന്നാമൻ സോമദാസ്‌;ഇത്രയും പേർ സോമദാസിനെ തള്ളിപ്പറയാൻ കാരണമെന്ത്; ബിഗ് ബോസ്സിൽ ഇനി സോമദാസ്‌ തുടരുമോ; തന്റെ സങ്കടങ്ങളും അവസ്ഥയുമൊക്കെ സോമദാസ്‌ തുറന്നു പറഞ്ഞിട്ടും മറ്റ് മത്സരാർത്ഥികൾ എന്തുകൊണ്ട് സോമദാസിനെ കയ്യൊഴിഞ്ഞു

14 JANUARY 2020 10:02 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് രണ്ടാം വാരം ആഘോഷമായിത്തന്നെ തുടങ്ങി. നൂറു ദിവസത്തിൽ നിന്നും ഏഴ് ദിവസം കുറഞ്ഞിരിക്കുന്നു. ഈ ഏഴ് ദിവസംകൊണ്ട് മത്സരാർത്ഥികൾ പരസ്‌പരം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ഓരോരുത്തരുടെയും സ്വഭാവവും സ്വഭാവത്തിലെ പ്രത്യേകതകളും ഒക്കെ കണ്ടും അറിഞ്ഞും തുടങ്ങി. പ്രേക്ഷകരും സിനിമയിലും സീരിയലിലും ഒക്കെ മാത്രം കണ്ടു പരിചയമുള്ള താരങ്ങളുടെ യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടാകാം ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ മത്സരാർത്ഥികൾക്ക് എലിമിനേഷന് വേണ്ടിയുള്ള നോമിനേഷൻ പ്രക്രിയയിലൂടെ കടന്നു പോകേണ്ടി വന്നത്. ബിഗ് ബോസ് സീസൺ രണ്ടിലെ ആദ്യ എലിമിനേഷൻ ആയിരുന്നു കഴിഞ്ഞ എപ്പിസോഡിൽ മത്സരാർത്ഥികളെയും പ്രേക്ഷകരെയും അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബോസ് നിർദേശിച്ചത്. എന്നാൽ അതിനുശേഷം സംഭവിച്ചത് വലിയൊരു ട്വിസ്റ്റും.

പാട്ടും ഡാൻസും തമാശകളും പൊട്ടിച്ചിരിക്കളുമൊക്കെ കഴിഞ്ഞപ്പോൾ ബിഗ് ഹവ്‌സിൽ ഒരു വലിയ ബോംബ് വീണു. ആദ്യ എലിമിനേഷന് മുന്നോടിയായി ഓരോ മത്സരാർത്ഥികളും ഓരോരുത്തരായി കൺഫെഷൻ റൂമിലേക്ക് വന്നു എലിമിനേറ്റ് ചെയ്യാൻ അവർ ആഗ്രഹിക്കുന്ന രണ്ടുപേരുടെ പേര് നിർദേശിക്കാനായിരുന്നു ബിഗ് ബോസ് നൽകിയ നിർദേശം . ആദ്യമായി കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചത് ബിഗ് ബോസ് സീസൺ രണ്ടിലെ ആദ്യ ക്യാപ്റ്റനായ രാജിനി ചാണ്ടിയെയായിരുന്നു. രാജിനി ഒന്നാമതായി നിർദേശിച്ച പേര് തന്റെ പേര് തന്നെയായിരുന്നു. തനിക്ക് തിരികെ പോകാൻ ആഗ്രഹമുണ്ട് എന്നാണ് രാജിനി ബിഗ് ബോസിനെ അറിയിച്ചത്. തുടർന്ന് രണ്ടാമതായി ഡോ.രജിത്ത് കുമാറിന്റെ പേരാണ് രജനി നിർദേശിച്ചത്. രജിത്ത് സ്ത്രീകളെ ബഹുമാനിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് രാജിനി രണ്ടാമതായി രജിത്തിന്റെ പേര് നിർദേശിച്ചത്.

തുർന്ന് ഓരോരുത്തരായി കൺഫെഷൻ റൂമിലേക്ക് വന്നുതുടങ്ങി.മത്സരാർത്ഥികളിൽ കൂടുതൽ പേരും ഉന്നയിച്ച പേര് ഗായകൻ സോമദാസിന്റേതായിരുന്നു. സോമദാസ്‌ ബിഗ് ഹവസിൽ കുടുതലും മറ്റുള്ളവരിൽ നിന്നകന്നു ഒറ്റക്കാണ് സമയം ചിലവഴിക്കുന്നതെന്നും കൂടുതൽ സമയവും തന്റെ മുറിയിൽ ഒറ്റക്ക് ചിലവഴിക്കുന്നു എന്നുമാണ് കൂടുതൽ പേരും പറഞ്ഞത്. മാത്രമല്ല സോമദാസ്‌ അദ്ദേഹത്തിന്റെ കുടുംബത്തെയും മക്കളെയും കുറിച്ചോർത്തു എപ്പോഴും വിഷമത്തിലാണെന്നും മറ്റ് മത്സരാർത്ഥികൾ പറഞ്ഞു. അതുമാത്രമല്ല അദേഹത്തെ ചില ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ സോമദാസ്‌ തിരികെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അടുക്കൽ പോകുന്നത് തന്നയാണ് കൂടുതൽ നല്ലത് എന്നാണ് ഭൂരിപക്ഷം മത്സരാർത്ഥികളും അഭിപ്രായപ്പെട്ടത്. പുറത്താക്കേണ്ടവരുടെ പട്ടികയിൽ നോമിനേഷനുകളുടെ അടിസ്ഥാനത്തിൽ ഒന്നാമതായി എത്തിയത് സോമദാസായിരുന്നു.

സോമദാസിന് ശേഷം കൂടുതൽ പേരും നിർദേശിച്ച പേര് ഡോ. രജിത് കുമാറിന്റേതായിരുന്നു. രജിത്തിന്റെ അഭിപ്രായപ്രകടനങ്ങളും ഉപദേശങ്ങളും ഒക്കെ മറ്റ് മത്സരാര്ഥികളിൽ എതിർപ്പിനിടയാക്കിയിരുന്നു. മൂന്നാമത് പട്ടികയിൽ എത്തിയ പേര് രാജിനി ചാണ്ടിയുടെയായിരുന്നു.

എന്നാൽ പട്ടികയിൽ ഒന്നാമതെത്തിയതിനു ബിഗ് ബോസ് സോമദാസിന് നൽകിയ പണിഷ്മെന്റ് ഇനി മുതൽ രാവിലെ മറ്റ് മത്സരാർത്ഥികളെ പാടി ഉണർത്തേണ്ട ചുമതല സോമ ദാസിനാണ് എന്നാണ് . ഇനി ബിഗ് ബോസ്സിൽ സോമദാസിന്റെ ഭാവി എന്താണെന്ന ആശങ്കയിലാണ് പ്രേക്ഷകർ. ഇതിനുള്ള ഉത്തരം വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends