ക്വീൻ റീലോഡിങ്; ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനെത്തുമെന്നു അഭ്യൂഹം ; ആകാംഷയോടെ ആരാധകർ
സാനിയ അയ്യപ്പൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച യുവ താരങ്ങൾ അണിനിരന്ന ക്വീൻ എന്ന ചിത്രത്തിലെ മുഴുവൻ താരങ്ങളും വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നു. സംവിധായകൻ ഡിജോ ജോസ് ആന്റണി ആണ് ഇതിനെ പറ്റി സൂചന നൽകിയത് . തന്റെ അടുത്ത ചിത്രത്തിൽ, ക്യുനിന്റെ മുഴുവൻ ടീമും വീണ്ടും ഒന്നിക്കുന്നു എന്നാണ് സംവിധായകൻ അടുത്തിടെ പ്രഖ്യാപിച്ചത്. 2018 ൽ റിലീസ് ചെയ്ത 'ക്വീൻ' ഒരു കൂട്ടം നവാഗതരുടെ ചിത്രമായിരുന്നു.
സംവിധായകൻ മുതൽ അഭിനേതാക്കൾ വരെ മുഴുവൻ ടീമും തുടക്കകാരായിരുന്നു. ഡിജോയുടെ കന്നി സംരംഭത്തിന് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. സാധാരണയായി ആൺകുട്ടികൾ ഭരിക്കുന്ന എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിൽ പഠിക്കാനെത്തുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ‘ക്വീൻ’ പറഞ്ഞത്.
https://www.facebook.com/Malayalivartha