Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്ഗ് ഹൗസിലെ കൊലയാളികൾ ആര്; സത്യം ഉടൻ പുറത്തുവരുമോ; ആകാംഷയോടെ ആരാധകർ

16 JANUARY 2020 12:11 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് പത്താം ദിനം കടന്നിരിക്കുന്നു. പത്തുദിനങ്ങൾ വളരെ വേഗം കടന്നുപോയിരിക്കുന്നു. സംഭവബഹുലമായ ഒരു വാരം പിന്നിട്ടപ്പോൾ മത്സരാർത്ഥികളും ബിഗ് ബോസ് ഗെയിമിലേക്ക് ചുവടുവെച്ചുകഴിഞ്ഞു. ചെറിയ ചെറിയ ടാസ്ക്കുകൾ പിന്നിട്ട് ഇപ്പോൾ ബിഗ് ബോസ് എത്തിനിൽക്കുന്നത് വലിയൊരു ഗെയിമിലാണ്. എല്ലാ മത്സരാർത്ഥികൾക്കും ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന ഒരു നാടകം എന്നുതന്നെ ഈ ഗെയിമിനെ വിശേഷിപ്പിക്കാൻ കഴിയും. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ ഉറ്റുനോക്കുകയാണ് ഇപ്പോൾ ബിഗ് ബോസ്സിലെ എപ്പിസോഡുകൾ. ആര് ജയിക്കും ആര് തോൽക്കും എന്നതിലല്ല. മറിച്ച് മത്സരാർത്ഥികൾ ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളെ എങ്ങനെ അവതരിപ്പിക്കുന്നു എന്ന ആകാംക്ഷയിലാണ് ആരാധകർ ഓരോരുത്തരും. ഓരോരുത്തരും വളരെ പെട്ടന്ന് തന്നെ കഥാപാത്രമായി മാറിയിരിക്കുകയാണ്.

സസ്പ്പെൻസും ആക്ഷനും മാസും ഒക്കെയുള്ള ഒരു ത്രില്ലർ നാടകം എന്നുതന്നെ ഈ ഗയിമിനെ വിശേഷിപ്പിക്കാനാകും. ഇതിൽ കൊലയാളികൾ ഉണ്ട്, തടവുകാരുണ്ട്, മന്ത്രവാദിനി ഉണ്ട്, രാഷ്ട്രീയക്കാരുണ്ട്, സിനിമാക്കാരുണ്ട്, കമിതാക്കളുണ്ട്. അങ്ങനെ എരിവും പുളിയും മസാലയുമൊക്കെ പ്രേക്ഷകർക്ക് വേണ്ടുവോളം ആസ്വദിക്കാൻ പറ്റിയ എല്ലാ കഥാപാത്രങ്ങളും ഈ നാടകത്തിലുണ്ട്. ഈ ഗെയിമിൽ രണ്ടു കൊലയാളികളുണ്ട്. അവർ വേഷം മാറി മറ്റുള്ളവരുടെ ഇടയിൽ തന്നെയുണ്ട് . ഇവർ ഓരോരുത്തരെയായി വധിക്കുന്നു. നാടകം തുങ്ങി രണ്ടാം ദിവസം പിന്നിടുമ്പോഴും തങ്ങളുടെ ഇടയിലെ ഘാതകർ ആരെന്നു ഇതുവരെ മറ്റ് മത്സരാത്ഥികൾ മനസ്സിലാക്കിയിട്ടില്ല. നാടകത്തിൽ ഇതുവരെ കൊലയാളികൾ മൂന്നുപേരെ വധിച്ചു. കുറ്റവാളികളെ കണ്ടെത്താൻ ബിഗ് ബോസ് ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷനിലെ രണ്ടു ഉദ്യോഗസ്ഥരും എത്തിക്കഴിഞ്ഞു. എന്നാൽ ഇവർക്കും ഇതുവരെ ഘാതകരിലേക്ക് എത്തിപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ രജിത്ത് കുമാർ ഇപ്പോൾ എത്തിനിൽക്കുന്നത് തടവുപുള്ളികളായ മഞ്ജു പത്രോസിലും പരീക്കുട്ടിയിലുമാണ്.

വളരെ രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ ബിഗ് ഹവ്‌സിൽ സംഭവിക്കുന്നത്. പ്രേക്ഷകരും മത്സരാര്ഥികളും ഒരുപോലെ കൊലയാളികൾ പിടിക്കപ്പെടുന്നത് കാത്തിരിക്കുകയാണ്. എന്നാൽ ഇതിലെ രസകരമായ ഒരു ട്വിസ്റ്റ് കൊലയാളികൾ ആരെന്നു പ്രേക്ഷകർക്ക് അറിയാം എന്നതാണ്. സംവിധായകനായി അഭിനയിക്കുന്ന സുരേഷും അസിസ്റ്റന്റായി അഭിനയിക്കുന്ന ഫക്രുവുമാണ് നാകത്തിലെ കൊലയാളികൾ. മത്സരാര്ഥികളിൽ പലർക്കും ഫക്രുവിന്റെമേൽ സംശയം ഉണെങ്കിലും ഉറപ്പിക്കാൻ മാത്രം തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.

ബിഗ് ബോസ് ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർസ് ആയി എത്തിയിരിക്കുന്നത് രഘുവും രജിത്ത് കുമാറുമാണ്. വധിക്കപ്പെട്ട മൂന്നു പേർ സാജുവും, തെസ്നി ഖാനും, സുജോ മാത്യുവുമാണ്. ഇവരുടെ കൊലപാതകികളെ ഉടൻ തന്നെ കണ്ടെത്താൻ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർക്ക് സാധിക്കുമോയെന്നു വരും ദിവസങ്ങളിൽ കാണാം. ഫക്രുവിന്റെയും സുരേഷിന്റെയും കള്ളി വെളിച്ചത്താകുമോ എന്ന കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. ഏതായാലും നാടകം ബിഗ് ഹവ്‌സിൽ ഇനി കാണാൻ പോകുന്നത് രസിപ്പിക്കുന്ന നിമിഷങ്ങളാണെന്നതിൽ സംശയമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends