മലയാള സിനിമ ലോകത്തേക്ക് നവ്യ നായർ തിരികെ എത്തുന്നു; പ്രേക്ഷകരുടെ പ്രിയ നടി തിരികെ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു
നീണ്ട ഇടവേളക്ക് ശേഷം വീണ്ടും നായികയാകാനൊരുങ്ങി നവ്യ നായർ. നവ്യ നായർ തിരികെയെത്തുന്ന മലയാള ചിത്രത്തിന്റെ ഷുട്ടിംഗ് ആരംഭിച്ചു. ഒരുത്തി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാകുന്നത് മലയാളികളുടെ പ്രിയങ്കരിയായ നടിയാണ്. വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. വളരെ ശക്തമായ കഥാപാത്രമായാണ് നവ്യയുടെ തിരിച്ചു വരവ്. സ്ത്രീ കേന്ദ്രികൃതമായ ചിത്രത്തിൽ രണ്ടു കുട്ടികളുടെ അമ്മമ്മയായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇടവേളക്ക് ശേഷം എത്തുന്നത് അഭിനയപ്രാധാന്യമുള്ള വേഷത്തിൽ ആയിരിക്കുമെന്ന് താരം എൻേറതെ വെളിപ്പെടുത്തിയിരുന്നു.
വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, മാളവിക മേനോൻ, കൃഷ്ണ പ്രസാദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് സുരേഷ് ബാബുവാണ്. ചിത്രം നിർമ്മിക്കുന്നത് ബെൻസി നാസറാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗോപി സുന്ദറും തകര ബാൻഡുമാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയായി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ നടിയാണ് നവ്യ നായർ. തുടർന്ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ താരത്തിന്റേതായി പിറന്നു. മലയാളികളുടെ മാത്രമല്ല തമിഴ് പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടിയാണ് നവ്യ നായർ.
https://www.facebook.com/Malayalivartha