ആരാധകർ കാത്തിരിക്കുന്ന ഫഹദ് -നസ്രിയ ചിത്രം ട്രാൻസ് എത്തുന്നു; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
ആരാധകരുടെ പ്രിയ ജോഡികളായ ഫഹദ് ഫാസിൽ നസ്രിയ എന്നിവർ ഏറെ നാളുകൾക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രം ഉടൻ പുറത്തിറങ്ങും. വിവാഹ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ട്രാൻസ് എന്നാണ് . അൻവർ റഷീദ് സംവിധാനം ചെയുന്ന ചിത്രത്തിലാണ് ദമ്പതികൾ വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചുകൊണ്ടാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. 2020 ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തും എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
നേരത്തെ പുറത്തിറങ്ങിയ ട്രാൻസിലെ ഫഹദിന്റെയും നസ്രിയയുടെയും പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദിനൊപ്പം നസ്രിയ വീണ്ടും വേഷമിടുന്നു എന്ന പ്രത്യേകതയുണ്ട് ചിത്രത്തിന്. ഒരു മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷമാണ് ചിത്രത്തില്‍ ഫഹദിന്. ചിത്രത്തിന്റെ രു മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷമാണ് ചിത്രത്തില്‍ ഫഹദിന്റേത്. തിരക്കഥ ഒരുക്കുന്നത് വിന്‍സെന്റ് വടക്കനാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഫഹദിനൊപ്പം ഗൗതം വാസുദേവ് മേനോന്, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്മജന്, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്, ദിലീഷ് പോത്തന്, വിനീത് വിശ്വന് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കുശേഷം അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ് നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാൻസ്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നിർവഹിക്കുന്നത്. 'ട്രാന്‍സി'ന്റെ ടൈറ്റില്‍ ട്രാക്ക് ചെയ്തിരിക്കുന്നത് നടൻ വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ 'പുഴുപുലികള്‍...' എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകന് ഗാനമാലപിക്കുന്ന ചിത്രം കൂടിയാണ് ട്രാൻസ്. 'ട്രാന്‍സി'ലെ 'എന്നാലും മത്തായിച്ചാ' എന്ന ഗാനം പാടിയിരിക്കുന്നത് സൗബിന് ഷാഹിര്‍ ആണ്. സൗബിന് ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നത്. പ്രമുഖ ഒഡീസ്സി നര്‍ത്തകി ആരുഷി മുഡ്ഗല്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്.
https://www.facebook.com/Malayalivartha