Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയിലറക്കുള്ളിൽ രാജിനി ചാണ്ടിയുടെ നിരാഹാരം ; എല്ലാവരെയും സ്നേഹിച്ചതിനു തനിക്ക് കിട്ടിയ പ്രതിഭലം ജയിലറ; തന്റെ മാപ്പിളയൊക്കെ കാണുന്നതാണ്; പൊട്ടിക്കരഞ്ഞു രാജിനി

17 JANUARY 2020 12:13 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ജയിലിലെ ആദ്യ തടവുപുള്ളികൾ രാജിനി ചാണ്ടിയും രജിത് കുമാറും. വളരെ നാടകീയമായ നിമിഷങ്ങളായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ ബിഗ് ബോസ്സിൽ അരങ്ങേറിയത്. പൊട്ടിക്കരച്ചിലും തുള്ളിച്ചാട്ടവും ആശ്വസിപ്പിക്കലും അങ്ങനെ പലവിധ വികാരവിക്ഷോഭങ്ങൾ ഇന്നലെ ബിഗ് ബോസ്സിൽ നടന്നു. ബിഗ് ബോസ്സിലെ തടവറക്കുള്ളിൽ ആദ്യമായി രണ്ടുപേർ ശിക്ഷിക്കപ്പെട്ടതിന്റെ നിമിഷങ്ങളായിരുന്നു ഇന്നലെ നടന്നത്. ശിക്ഷക്ക് വിധിക്കപ്പെട്ടത് മുതിർന്ന മത്സരാർത്ഥികളായ രജനി ചാണ്ടിയും രജിത്ത് കുമാറും.

ബിഗ് ബോസ്സിലെ ആദ്യ ഗെയിമിന് ശേഷം ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചവരേ തിരഞ്ഞെടുക്കാൻ ബിഗ് ബോസ് നിർദേശിച്ചിരുന്നു. തുടർന്ന് ഏറ്റവും മികച്ച കളിക്കാരായി ആര്യയെയും പ്രദീപിനെയും വീണയെയും തെരെഞ്ഞടുത്തു. തുടർന്നാണ് വീക്കിലി ടാസ്ക്കിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചവരെ നിർദേശിക്കാൻ കൽപ്പന വന്നത്. നോമിനേഷനിൽ ഏഴ് വോട്ടുകളുമായി രജിത് കുമാറും ഏഴ് വോട്ടുകളുമായി രാജിനി ചാണ്ടിയുമാണ് മുന്നിൽ വന്നത്. തുടർന്ന് ഇരുവരുടെയും പണിഷ്മെന്റ്റും എത്തി. ഇരുവരെയും ജയിലിൽ അടച്ചുപൂട്ടുക എന്നതായിരുന്നു ബിഗ് ബോസ് നൽകിയ നിർദേശം. നിർദേശം നടപ്പിലാക്കാൻ ഏൽപ്പിച്ചത് രണ്ടാം വാരത്തിലെ ക്യപ്റ്റൻ ആയ സാജുവിനെയായിരുന്നു. ഇവർക്കണിയാൻ ജയിൽ പുള്ളികളുടെ വേഷവും നൽകിയിരുന്നു. തുടർന്ന് കുറ്റവാളികൾക്ക് നൽകാറുള്ള വെള്ള വസ്ത്രവും നൽകി. നിർദേശം വന്നപ്പോൾ തന്നെ രാജിനിയുടെ മുഖം വാടി. പെട്ടെന്നുതന്നെ പൊട്ടിക്കരയാനും ആരംഭിച്ചു. മറ്റ് മത്സാർത്ഥികൾ എല്ലാവരും ചേർന്ന് അവരുടെ 'അമ്മച്ചിയെ' ആശ്വസിപ്പിക്കൻ തുടങ്ങി. തുടർന്ന് എന്നാൽ ഇതീന്ക്കെ വിപരീതമായിരുന്നു രജിത്ത് കുമാറിന്റെ പ്രതികരണം. എന്നെ ജയിലിലാക്കിയേ എന്ന് ആർത്തുവിളിച്ചുകൊണ്ടാണ് രജിത്ത് സന്തോഷം പ്രകടിപ്പിച്ചത്. രാജിനി പൊട്ടിക്കരയാനും ആരംഭിച്ചു. ഓരോരുത്തരായി ആശ്വസിപ്പിക്കാൻ ചെന്നപ്പോൾ എന്നെ ഒന്ന് റ്റാക്ക് വിടു എന്നാണ് രജനി പ്രതികരിച്ചത്. തന്റെ ഭർത്താവും വീട്ടുകാരും ഒക്കെ കാണുമെന്നും ഇതിന്റെയ്ക്കെ വല്ല കാര്യവുമുണ്ടോ എന്ന് അവരൊക്കെ വഴക്ക് പറയുമെന്ന സങ്കടമായിരുന്നു രജനിക്ക്.താൻ എല്ലാവരെയും സ്നേഹിച്ചിട്ടും തനിക്ക് എല്ലാവരും തിരിച്ചുതന്നത് ഇതാണല്ലോ എന്നും രജനി ചോദിച്ചു. ഭക്ഷണവും മരുന്നുമൊന്നും കഴിക്കാനും രാജിനി കൂട്ടാക്കിയില്ല. ഇതൊക്കെ ഗെയിമിന്റെ ഭാഗമാണെന്നൊക്കെ മറ്റുള്ളർ ആശ്വസിപ്പിക്കാൻ ശർമിച്ചെങ്കിലും രാജിനി ചെവിക്കൊണ്ടില്ല.

എന്നാൽ തുടക്കത്തിൽ സന്തോഷവാനായിരുന്ന രജിത്ത് പിന്നീട് സങ്കടാവസ്ഥയിലായി. തുടർന്ന് മറ്റുള്ളവർ രജിത്തിനെയും ആശ്വസിപ്പിക്കാൻ തുടങ്ങി

രാജിനിയുടെ അവസ്ഥ മോശമാകാൻ തുടങ്ങിയപ്പോൾ ആര്യയും സാജുവും ചേർന്ന് ബിഗ് ബോസിനെ രജനിയുടെ അവസ്ഥ ക്യാമറയിൽ കൂടി അറിയിച്ചു. ഏതായാലും സന്ധ്യയോടെ ഇരുവരെയും ജയിലിൽ നിന്നും മോചിപ്പിക്കാനുള്ള നിർദേശം എത്തി. ആർപ്പുവിളികളോടെയാണ് ഇരുവരെയും എല്ലാവരും ചേർന്ന് സ്വീകരിച്ചത്.

ഇനിയും ഇത്തരം ശിക്ഷ രീതികൾ തുടരുമോയെന്നു വരും ദിവസങ്ങളിൽ കണ്ടറിയാം. രാജിനിയുടെയും രജിത്തിന്റെയും അവസ്ഥ മറ്റുള്ളവർക്കും ഉണ്ടാകുമോയെന്നു തുടർന്നുള്ള എപ്പിസോഡുകൾ മനസ്സിലാക്കി തരുമെന്ന് പ്രതീക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends